Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, November 11, 2012

മലയാള സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തു

മലയാള സര്‍വ്വകലാശാലയ്ക്ക് തുഞ്ചന്‍പറമ്പില്‍ തിരി തെളിഞ്ഞു. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയേയും, സംസ്‌കാരത്തേയും തനിമയോടെ സംരക്ഷിക്കാനും, ലോകോത്തരമാക്കാനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി വൈകാതെ തന്നെ നേടിയെടുക്കുക എന്നതാണ് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുകയും, മലയാളത്തെ ഒന്നാം ഭാഷയായി നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ജൂണില്‍ ക്ലാസ്സുകള്‍ തുടങ്ങാനാവുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്.
മലയാള ഭാഷാ ശാസ്ത്രം, മലയാള കവിത, കഥ, നോവല്‍, നാടകം, കേരളീയ രംഗകല, കേരളീയ സംഗീതം, കേരളീയ ദൃശ്യകല, കേരളീയ സാംസ്‌കാരിക-പൈതൃക പഠനം, മാധ്യമ പഠനം, നിരൂപണ പഠനം എന്നിവയ്ക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് സര്‍വ്വകലാശാലയില്‍ ഉണ്ടാവുക. കെ.ജയകുമാറാണ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍. ഉദ്ഘാടന ചടങ്ങില്‍, എഴുത്തച്ഛന്‍ പുരസ്‌കാര ജേതാക്കളായ എം.ടി.വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍ എന്നിവരെ ആദരിച്ചു. ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം. ലീലാവതി എന്നിവര്‍ ആദരിക്കല്‍ ചടങ്ങിന് എത്തിയില്ല.

No comments:

Post a Comment