Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, August 31, 2011

സ്വതന്ത്ര സോഫ്റ്റ് വെയര്‍ അനിമേഷന്‍ പരിശീലനം






സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി.@സ്കൂള്‍ പ്രോജകറ്റ് ഓണാവധിക്കാലത്ത് അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം നടത്തുന്നു. സംസ്ഥാനത്തെ 349 കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തില്‍, ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കല്‍, അവയെ അനിമേറ്റ് ചെയ്യിക്കല്‍, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സംഗീതവും നല്‍കല്‍, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്‍കല്‍ എന്നിങ്ങനെ അനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നു പോകുന്ന രൂപത്തിലാണ് പരിശീലനം. നേരത്തേ അനിമേഷന്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍, ചിത്രകലാദ്ധ്യാപകര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരായിരിക്കും പരിശീലകര്‍. ഇതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് മലപ്പുറം ഐ.ടി.@സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. സ്വതന്ത്ര സോഫ്റ്റ് വെയറായ കെടൂണ്‍ (Ktoon) ആണ് അനിമേഷനുകള്‍ തയാറാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്.

വിവധ സ്കൂളുകളില്‍ നിന്നായി 34 കുട്ടികള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്ന അനിമേഷന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.