Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, September 21, 2010

Space Quiz






















REGIONAL SCIENCE CENTRE & PLANETARIUM CALICUT in collaboration with Vikram Sarabhai Space Centre,
Trivandrum is conducting a Space Quiz contest for students on
Saturday, 2nd October 2010.for more Details CLICK HERE

Thursday, September 16, 2010

exe ഫയലുകളെ ഡീലിറ്റ് ചെയ്യാം

Courtesy:Hassainar Mankada



കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സാധാരണക്കാരന്റെ സന്തത സഹചാരിയാണല്ലോ പെന്‍ഡ്രൈവുകള്‍. പല ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും കയറി ഇറങ്ങുമ്പോള്‍ പലപ്പോഴും നമ്മുടെ പെന്‍ഡ്രൈവുകള്‍ exe ഫയലുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. പലപ്പോഴും ലിനക്സ് ഉപയോഗിച്ചാണ് നാം ഇവയെ ഡീലിറ്റ് ചെയ്യാറുള്ളത്. ഓരോ ഫോള്‍ഡറിനകത്തും ഇവ ഒളിച്ചിരിപ്പുണ്ടാവും. ഇവയെ കണ്ടുപിടിച്ച് ഡീലിറ്റ് ചെയ്യുന്നത് വളരെ സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയാണ്. ഒന്നിച്ച് ഇവയെ കളയാന്‍ താഴെയുള്ള രീതി ഉപയോഗിക്കാം.
പെന്‍ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.- Open in terminal
സൂപ്പര്‍ യൂസറായി ചെയ്താലാണ് പെര്‍മിഷന്‍ ലഭിക്കുക.അതിനായി
su എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
Root password നല്‍കുക.
താഴെയുള്ള കമാന്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.
find . -name ‘*.exe’ -exec rm -v {} \;


ഇങ്ങനെ ചെയ്യുമ്പോള്‍ exe പേരുകളുള്ള ഫോള്‍ഡറുകള്‍ ഡീലിറ്റ് ആവില്ല. അവ കളയാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കാം. (കടപ്പാട് : Binny V A, cochin)
find . -name ‘*.exe’ -exec rm -v {} \;
ഈ കമാന്റുകള്‍ നല്കുമ്പോള്‍ exe എന്ന ഫയല്‍നാമമുള്ള എല്ലാ ഫയലുകളും ഡീലിറ്റ് ആവുന്നതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നമുക്ക് ആവശ്യമുള്ള exe ഫയലുകള്‍ കോപ്പി ചെയ്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.

World Ozone Day


A LEVEL Revaluation



CLICK HERE

Sunday, September 5, 2010

എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപക ദിനാശംസകള്‍




ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു
ഗുരുദേവാ മഹേശ്വരാ
ഗുരുസാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമ:
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
തക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:

Thursday, September 2, 2010

വിദ്യാരംഗം കലാസാഹിത്യവേദി 2010 - 11

Courtsy:Vidyarangam Blog




വിദ്യാരംഗം കലാസാഹിത്യവേദി 2010 ലെ സാഹിത്യോത്സവത്തോടനുബന്ധിച്ച് താഴെപ്പറയുന്ന ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതാണ് .

ഹൈസ്ക്കൂള്‍ വിഭാഗം
കഥ (രണ്ടുമണിക്കൂര്‍)
കവിത (രണ്ടുമണിക്കൂര്‍)
ചിത്രരചന (രണ്ടുമണിക്കൂര്‍)
ഉപന്യാസം (രണ്ടുമണിക്കൂര്‍)
നാടന്‍ പാട്ട് (അഞ്ചുപേരടങ്ങുന്ന ടീം, അഞ്ച് മിനിട്ട്)
കാവ്യ മഞ്ജരി (അഞ്ച് മിനിട്ട്)
പുസ്തകാസ്വാദനക്കുറിപ്പ്
സാഹിത്യ ക്വിസ് (രണ്ടുപേരടങ്ങുന്ന ടീം)

യു. പി. വിഭാഗം
കഥ (ഒന്നര മണിക്കൂര്‍)
കവിത (ഒന്നര മണിക്കൂര്‍)
ചിത്രരചന (രണ്ടുമണിക്കൂര്‍)
ഉപന്യാസം (രണ്ടുമണിക്കൂര്‍)

പുസ്തകാസ്വാദനക്കുറിപ്പില്‍ താഴെപ്പറയുന്ന ഏതെങ്കിലും പത്തെണ്ണത്തിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടതാണ്.
1. ആടുജീവിതം (നോവല്‍) - ബന്യാമിന്‍
2. എന്‍മകജെ (നോവല്‍) - അംബികാസുതന്‍ മാങ്ങാട്
3. താമരത്തോണി (കവിത) - പി. കുഞ്ഞിരാമന്‍ നായര്‍
4. ഇത് ഭൂമിയാണ് (നാടകം) - കെ. ടി. മുഹമ്മദ്
5. അശ്വമേധം (നാടകം) - തോപ്പില്‍ ഭാസി
6. ജ്ഞാനപ്പാന (കവിത) - പൂന്താനം
7. മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കോവിലന്‍
8. കഥ - കാരൂര്‍ നീലകണ്ഠപ്പിള്ള
9. ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം) - എം. കെ. സാനു
10. എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍(ആത്മകഥ) - മഹാത്മാ ഗാന്ധി
11. ഭൂമി പൊതുസ്വത്ത് (വൈജ്ഞാനികസാഹിത്യം) - ഒരുസംഘംലേഖകര്‍
12. ഹിമാലയസാനുക്കളില്‍ (യാത്രാവിവരണം) - രാമചന്ദ്രന്‍
13 ഭാരതപര്യടനം (പഠനം) - കുട്ടിക്കൃഷ്ണമാരാര്‍
14. വിശ്വവിഖ്യാതമായ മൂക്ക് (ഹാസ്യം) - ബഷീര്‍
15. ഒരുചെറുപുഞ്ചിരി (തിരക്കഥ) - എം. ടി.
16. ചിത്രകലയിലെ ചക്രവര്‍ത്തിമാര്‍ - പൊന്ന്യം ചന്ദ്രന്‍
17. സിനിമയുടെ ലോകം (പഠനം) - അടൂര്‍ ഗോപാലകൃഷ്ണന്‍
18. സൗരയൂഥവും അതിനപ്പുറവും (ശാസ്ത്രം) - പ്രൊഫ. ശ്രീധര്‍
19. അമ്മകൊയ്യുന്നു. (ബാലസാഹിത്യം) - മുണ്ടൂര്‍ സേതുമാധവന്‍
20. വേറിട്ട കാഴ്ചകള്‍ (അനുഭവങ്ങള്‍) - വി. കെ. ശ്രീരാമന്‍
കലാസാഹിത്യ വേദിയുടെ മേഖലാമത്സരങ്ങള്‍ നവംബറിലും സംസ്ഥാന സാഹിത്യോത്സവം ഡിസംബറിലും നടത്തുന്നതാണ്.
സാഹിത്യോത്സവം സര്‍ക്കുലര്‍ (PDF)