Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, August 28, 2010

സ്റ്റുഡന്‍ന്റ് ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെ ത്രിദിന കമ്പ്യൂട്ടര്‍ പരിശീലനം






വിവര വിനിമയ സാങ്കേതിക വിദ്യയുടെ സദ്ഗുണങ്ങള്‍ സമൂഹ നന്മയ്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെIT@School Project ന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്‍സ് ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെ ത്രിദിന കമ്പ്യൂട്ടര്‍ പരിശീലനം 26-08-2010 ന് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. വിവിധ സ്കൂളുകളില്‍നിന്നായി 30ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 10.00മണിക്ക് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനഅദ്ധ്യാപകന്‍ ശ്രീ.അബ്ദുള്‍റഹ്‍മാന്‍കുട്ടി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

സ്വതന്ത്ര സോഫ്റ്റ് വെറുപയോഗിച്ച് വേര്‍ഡ് പ്രോസസ്സര്‍ , സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷന്‍, ഇന്റര്‍നെറ്റിലെ വിവിധ സങ്കേതങ്ങളായ ഇ മെയില്‍ , ചാറ്റിംഗ്, ബ്ളോഗ്,തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. 3 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി 28/08//10 ന് അവസാനിക്കും.

പരിശീലനം നേടിയ കുട്ടികള്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരെസഹായിക്കുക വിവിധ ക്ലബ്ബുകളുടെ ഐ.റ്റി.ആവശ്യങ്ങളില്‍ സഹകരിക്കുക,വിവിധ വിഷയങ്ങളിലെ പേപ്പറുകള്‍ ഡോക്യുമെന്റു ചെയ്യുക, പി.റ്റി.എ യുടെ ഐ.റ്റി.ആവശ്യങ്ങളില്‍ സഹകരിക്കുക, IT കോര്‍ണര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക കമ്പ്യൂട്ടര്‍ ലാബ് പരിപാലനത്തില്‍ സഹായിക്കുക സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തുക,വിക്റ്റേര്‍സ് ചാനലിലേക്ക് പ്രോഗ്രാമുകള്‍ നല്‍കുക എന്നീ കാര്യങ്ങളില്‍ കൂടി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

പരിശീലനം ലഭിച്ച SSITC മാരെ e-Mail ശൃഖല വഴി പരസ്പരം ബന്ധിപ്പിക്കാന്‍ സഹായകമായ തരത്തില്‍ എല്ലാവര്‍ക്കും e-Mail ID ഉണ്ടാക്കുകയും സ്വന്തമായി BLOG നിര്‍മ്മാണത്തിനുള്ള പരിശീലനവും നല്‍കുക വഴി ഇന്റര്‍നെറ്റിനെ കൂടുതല്‍ മനസ്സിലാക്കാന്‍ ഇവര്‍ക്കു സാധിക്കുന്നു
ശ്രീ.സി.അസ്സന്‍കോയ (മാസ്റ്റര്‍ ട്രയിനര്‍ IT @ School Project, കോഴിക്കോട്), ശ്രീ. ബി.എം.ബിജു, ശ്രീ.പി.പി റഷീദ് (Nochat HSS ) എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

Wednesday, August 25, 2010

വെബ് വിലാസം ഇനി സ്വന്തം ഭാഷയില്‍



ബ്രൌസര്‍ പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന കാലം വരികയാണ്. ഇംഗ്ലീഷിനെ ഒട്ടും ആശ്രയിക്കാതെ പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.

ലാറ്റിന്‍ ഭാഷക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമൈന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (extension) നല്‍കിക്കൊണ്ടാണ് 2010 മെയ് 5ന് പുതിയ മാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള വാലറ്റങ്ങളോടെയാണ്. അതോടൊപ്പം ഏതെങ്കിലും രാജ്യത്തെ സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള കോഡുകളും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിനേതര ഭാഷകളിലും അനുവദിച്ചിരുന്നു. അപ്പോഴും വാലറ്റങ്ങള്‍ക്ക് ഇംഗ്ലീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കം കൂടും.

ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്' (ICANN) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ICANN നല്‍കുന്ന വിശദീകരണം. ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് പ്രാദേശിക ഭാഷകളില്‍ പൂര്‍ണ്ണമായ വെബ്വിലാസം അനുവദിച്ചുകൊണ്ടുള്ള പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക.

Thursday, August 19, 2010

NTSE Sample Papers for Class 8

CLICK HERE

സ്കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാര്‍ (SITC) അറിയാന്‍

14.08.2010
ICT Requirement 2010
2010-11 അധ്യയന വര്‍ഷം IT@School പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകള്‍ക്ക് ICT ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി സ്കൂളുകളില്‍ നിന്ന് Requirement അപേക്ഷ നല്‍കേണ്ടതാണ് ഇതിനായി http://www.ict.itschool.gov.in/
എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് (യൂസര്‍ നെയിമും പാസ് വേഡും അതത് സ്കൂള്‍ കോഡ്) ലോഗിന്‍ ചെയ്യുക. ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. തുടര്‍ന്ന് വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ (ഫോമില്‍ പൂരിപ്പിച്ച ആതേ വിവരങ്ങള്‍) അപ്‍ലോഡ് ചെയ്യുക. പൂരിപ്പിച്ച് HMന്റെ ഒപ്പും സീലും പതിപ്പിച്ച ഫോം ഒരുകോപ്പി 21.08.2010ന് മുമ്പായി ഐ.ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഇതിന്റെ കൂടെ ഗവ.സ്കൂളുകള്‍ ലാബ് നെറ്റ്‍വര്‍ക്കിംഗ്,ക്ലാസ്സ്റൂം വയറിംഗ് എന്നിവയ്ക് ലഭിച്ച തുക പൂര്‍ണ്ണമായും വിനിയോഗിച്ചതിനുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബ്ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് മാതൃക ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Tuesday, August 10, 2010

Service and Payroll Administrative Repository for Kerala



സ്പാര്‍ക്ക് എങ്ങനെ ചെയ്യാം


CLICK HERE