
ഓസോണ്‍ പാളി സംരക്ഷണ ദിനം
ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോണ്‍ പാളി. സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികള്‍ക്ക് ഹാനികരമാകുന്നവയാണ് അള്‍ട്രാവയലറ്റ് രശ്മികള്‍. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പില്‍ നിന്ന് 10 മുതല്‍ 50 കി.മീറ്റര്‍ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാള്‍സ് ഫാബ്രി, ഹെന്രി ബിഷണ്‍ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സണ്‍ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റര്‍ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാന്‍ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോണ്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സണ്‍ യൂണിറ്റ് എന്നു വിളിക്കുന്നു.1987 സെപ്റ്റംബര്‍ 16 ന് വിവിധ രാഷ്ട്രങ്ങളാല്‍ ഒപ്പുവെയ്കപ്പെട്ട മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ സ്മരണാര്‍ഥമാണ് അന്നേ ദിവസം 'ഓസോണ്‍ പാളി സംരക്ഷണ ദിന'മായി ആചരിക്കുന്നത്.