
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സാധാരണക്കാരന്റെ സന്തത സഹചാരിയാണല്ലോ പെന്‍ഡ്രൈവുകള്‍. പല ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും കയറി ഇറങ്ങുമ്പോള്‍ പലപ്പോഴും നമ്മുടെ പെന്‍ഡ്രൈവുകള്‍ exe ഫയലുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. പലപ്പോഴും ലിനക്സ് ഉപയോഗിച്ചാണ് നാം ഇവയെ ഡീലിറ്റ് ചെയ്യാറുള്ളത്. ഓരോ ഫോള്‍ഡറിനകത്തും ഇവ ഒളിച്ചിരിപ്പുണ്ടാവും. ഇവയെ കണ്ടുപിടിച്ച് ഡീലിറ്റ് ചെയ്യുന്നത് വളരെ സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയാണ്. ഒന്നിച്ച് ഇവയെ കളയാന്‍ താഴെയുള്ള രീതി ഉപയോഗിക്കാം.
പെന്‍ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.- Open in terminal
സൂപ്പര്‍ യൂസറായി ചെയ്താലാണ് പെര്മിഷന് ലഭിക്കുക.അതിനായി
su എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
Root password നല്‍കുക.
താഴെയുള്ള കമാന്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.
find . -name ‘*.exe’ -exec rm -v {} \;
ഇങ്ങനെ ചെയ്യുമ്പോള്‍ exe പേരുകളുള്ള ഫോള്‍ഡറുകള്‍ ഡീലിറ്റ് ആവില്ല. അവ കളയാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കാം. (കടപ്പാട് : Binny V A, cochin)
find . -name ‘*.exe’ -exec rm -v {} \;
ഈ കമാന്റുകള്‍ നല്കുമ്പോള് exe എന്ന ഫയല്നാമമുള്ള എല്ലാ ഫയലുകളും ഡീലിറ്റ് ആവുന്നതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നമുക്ക് ആവശ്യമുള്ള exe ഫയലുകള്‍ കോപ്പി ചെയ്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.