Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, November 19, 2012

ICT Training രണ്ടാം ബാച്ച് തുടങ്ങി

പത്തു ദിവസത്തെ അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടിയുടെ ഭാഗമായി ICT Training രണ്ടാം ബാച്ച് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടങ്ങി. 17-11-2012 ശനിയാഴ്ച്ച സ്കൂള്‍ Smart Room ല്‍ വെച്ച് ഹെഡ് മാസ്റ്റര്‍ ടി യൂസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്താനം എന്ത് ? എന്തിന് ? അതിന്റെ മോന്‍മകള്‍ , ഇന്റര്‍നെറ്റ്, Email. & Malayalam Computing , Spread Sheet Software, Presentation, File Conversion തുടങ്ങി നിരവധി മേഖലകളില്‍ അദ്ധ്യാപകര്‍ പരിശീലനം നേടും. RP മാരായ ബി.എം.ബിജു, പി.പി.റഷീദ് , സ്വപ്ന എന്നിവരാണ് പരിശീലനത്തില്‍ നേതൃത്വം നല്‍കുന്നത്. പരിശീലനം ചൊവ്വാഴ്ച അവസാനിക്കും

Sunday, November 11, 2012

മലയാള സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തു

മലയാള സര്‍വ്വകലാശാലയ്ക്ക് തുഞ്ചന്‍പറമ്പില്‍ തിരി തെളിഞ്ഞു. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയേയും, സംസ്‌കാരത്തേയും തനിമയോടെ സംരക്ഷിക്കാനും, ലോകോത്തരമാക്കാനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി വൈകാതെ തന്നെ നേടിയെടുക്കുക എന്നതാണ് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുകയും, മലയാളത്തെ ഒന്നാം ഭാഷയായി നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ജൂണില്‍ ക്ലാസ്സുകള്‍ തുടങ്ങാനാവുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്.