
ആലുവയില്‍ വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ശാസ്ത്ര ക്വിസില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കുളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ അമീര്‍ ഹസ്സന് ഒന്നാം സ്ഥാനം നേടി. പ്രതിഭാധനരായ ഒട്ടേറെ വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് അമീര്‍ നൊച്ചാടിനും കോഴിക്കോടിനും അഭിമാനമായി മാറിയത്.ഇതിന് മുമ്പ് എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ രചന മല്‍സരത്തിലും അമീര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പങ്കെടുക്കുന്ന ഓരോ മത്സരത്തിലും പുരസ്കാരങ്ങള്‍ അമീറിനെ തേടിയെത്താറുണ്ട്.