വിവര വിനിമയ സാങ്കേതിക വിദ്യയുടെ സദ്ഗുണങ്ങള്‍ സമൂഹ നന്മയ്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെIT@School Project ന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്‍സ് ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെ ത്രിദിന കമ്പ്യൂട്ടര്‍ പരിശീലനം 26-08-2010 ന് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. വിവിധ സ്കൂളുകളില്‍നിന്നായി 30ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 10.00മണിക്ക് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനഅദ്ധ്യാപകന്‍ ശ്രീ.അബ്ദുള്‍റഹ്‍മാന്‍കുട്ടി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വതന്ത്ര സോഫ്റ്റ് വെറുപയോഗിച്ച് വേര്‍ഡ് പ്രോസസ്സര്‍ , സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷന്‍, ഇന്റര്‍നെറ്റിലെ വിവിധ സങ്കേതങ്ങളായ ഇ മെയില്‍ , ചാറ്റിംഗ്, ബ്ളോഗ്,തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. 3 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി 28/08//10 ന് അവസാനിക്കും.
പരിശീലനം നേടിയ കുട്ടികള്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരെസഹായിക്കുക വിവിധ ക്ലബ്ബുകളുടെ ഐ.റ്റി.ആവശ്യങ്ങളില്‍ സഹകരിക്കുക,വിവിധ വിഷയങ്ങളിലെ പേപ്പറുകള്‍ ഡോക്യുമെന്റു ചെയ്യുക, പി.റ്റി.എ യുടെ ഐ.റ്റി.ആവശ്യങ്ങളില്‍ സഹകരിക്കുക, IT കോര്‍ണര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക കമ്പ്യൂട്ടര്‍ ലാബ് പരിപാലനത്തില്‍ സഹായിക്കുക സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തുക,വിക്റ്റേര്‍സ് ചാനലിലേക്ക് പ്രോഗ്രാമുകള്‍ നല്‍കുക എന്നീ കാര്യങ്ങളില്‍ കൂടി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
പരിശീലനം ലഭിച്ച SSITC മാരെ e-Mail ശൃഖല വഴി പരസ്പരം ബന്ധിപ്പിക്കാന്‍ സഹായകമായ തരത്തില്‍ എല്ലാവര്‍ക്കും e-Mail ID ഉണ്ടാക്കുകയും സ്വന്തമായി BLOG നിര്‍മ്മാണത്തിനുള്ള പരിശീലനവും നല്‍കുക വഴി ഇന്റര്‍നെറ്റിനെ കൂടുതല്‍ മനസ്സിലാക്കാന്‍ ഇവര്‍ക്കു സാധിക്കുന്നു
ശ്രീ.സി.അസ്സന്‍കോയ (മാസ്റ്റര്‍ ട്രയിനര്‍ IT @ School Project, കോഴിക്കോട്), ശ്രീ. ബി.എം.ബിജു, ശ്രീ.പി.പി റഷീദ് (Nochat HSS ) എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
ഇപ്പോഴത്തെ കുട്ടികള്‍ എത്ര ഭാഗ്യവാന്മാര്‍! ഇതൊക്കെ കാണുമ്പോള്‍ വീണ്ടും ഒരു വിദ്യാര്‍ഥിജീവിതം കൊതിച്ചുപോവുന്നു.കുട്ടികള്‍ പുതുതായി ബ്ലോഗ് തുടങ്ങിയാല്‍ അതിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുകയും വേണം. എല്ലാ വിധ ഭാവുകങ്ങളും
ReplyDeleteജനാര്‍ദ്ദനന്‍ സി.എം
റിട്ട.ടീച്ചര്‍
ഊരള്ളൂര്‍ എം.യു.പി.എസ്
http://janavaathil.blogspot.com