
മൊബൈല്‍ ഫോണ്‍ വിപ്ലവം എങ്ങോട്ടാണ് പോകുന്നത്്? ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഇന്ന് നമ്മെ പുതിയൊരു ലോകത്തിലൂടെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന അതിന്റെ സംവിധാനങ്ങള്‍ മനുഷ്യനെ എങ്ങോട്ട് നയിക്കുന്നു എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ മേഖലയില്‍ ലഭ്യമായ സൌകര്യങ്ങള്‍ക്ക് പരിമിതികളില്ലാത്തതിനാല്‍ ഇവ ഉണ്ടാക്കുന്ന സുരക്ഷാഭീഷണിയും ചില്ലറയല്ല. വാര്‍ത്താവിനിമയ ലോകത്തെ ഇത്തിരികുഞ്ഞനായ ഈ ഉപകരണം ആദ്യകാലങ്ങളില്‍ ഇന്‍കമിംഗിനും ഔട്ട്ഗോയിംഗിനും വന്‍തുക നല്കി വേണ്ടിയിരുന്നു ഒന്നുപയോഗിക്കാന്‍. എന്നാല്‍ ഇന്ന് ലോകത്തെവിടേക്കും ഏതാണ്ട് സൌജന്യമായി വിളക്കാന്‍ സാധിക്കുന്ന നിലയിലേക്കെത്തി. ഇതിന് ഒരുപരിധി വരെ ഇന്റര്‍നെറ്റ് സഹായകമായി വര്‍ത്തിക്കുന്നു.
സാറ്റലൈറ്റ് ഫോണ്‍ നിലവില്‍ വന്ന സമയത്ത് എസ്.ടി.ഡി, ഐ.എസ്.ഡി വേര്‍തിരിവുകളില്ലാതെ ഏതു കോളിനും ഒരേനിരക്ക് എന്ന സംവിധാനം നിലവില്‍ വന്നു. പക്ഷേ അന്ന് സര്‍വ്വീസ് നല്‍കിയിരുന്ന കമ്പനികള്‍ വന്‍ തുകയാണ് ഈടാക്കിയിരുന്നത്. അതിനാല്‍ ഈ ഫോണ്‍ ജനകീയമായില്ല. എന്നാല്‍ ഇന്ന് ഈ സൌകര്യം വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലഭ്യമാണ്. അതായത് ഇപ്പോള്‍ പല കോളുകളും ഇന്‍ര്‍നെറ്റ് വഴിയാണ് ലഭ്യമാകുത് എന്നര്‍ത്ഥം. അതുപോലെ ഇന്റര്‍നെറ്റ് എസ്.എം.എസ് സന്ദേശങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം സംവിധാനങ്ങളുടെ കുഴപ്പം നമ്മെ വിളിക്കുന്നയാളിന്റെയോ സന്ദേശം അയക്കുന്നയാളിന്റെയോ ശരിയായ വിവരങ്ങള്‍ നമുക്ക് ലഭക്കില്ല എന്നതാണ്.
ഇന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ ചില കമ്പനികള്‍ പ്രത്യേകതരം സിം കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു കമ്പനിയുടെ സേവനം നമ്മുടെ നാട്ടിലും ലഭ്യമാണ്. സാറ്റലൈറ്റിന് പകരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ലോകത്തെങ്ങുമുള്ള മൊബൈല്‍ കമ്പനികളോട് സഹകരിച്ചാണ് ഇവര്‍ ആഗോളതലത്തില്‍ സേവനം നല്‍കുന്നത്. റോമിംഗ് ചാര്‍ജോ ഇന്‍കമിംഗ് ചാര്‍ജോ ഈടാക്കാതെ തന്നെ ലോകത്തെവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്ന ഈ സിം കാര്‍ഡ് നമ്പര്‍ ലണ്ടന്‍ കോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഏത് രാജ്യത്താണെങ്കിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതില്‍ നിന്ന് ഏത് നമ്പറിലേക്കുമുള്ള കോള്‍ ചിലവ് നിലവിലെ ഐ.എസ്.ഡി താരിഫിനെ അപേക്ഷിച്ച് നന്നേ കുറവാണ്. അതായത് ഏതാണ്ട് സൌജന്യം എന്നര്‍ഥം. ഈ കണക്ഷന് സ്വന്തമാക്കാന്‍ ഐ.ഡി. പ്രൂഫ് ആയി നല്‍കേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡാണ്. ഇന്റര്‍നെറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബില്ലടക്കുന്നതും മറ്റെല്ലാ ഇടപാടുകളും നെറ്റ് വഴി തന്നെ. ഈ സംവിധാനം വ്യാപകമാകുന്നതോടെ അന്താരാഷ്ട്ര മൊബൈല്‍ ഫോണ്‍ കോളുകള്‍ വളരെ ചിലവ് കുറഞ്ഞ നിലയിലേക്കെത്തും.