Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, February 20, 2012

Mozilla Upgradation in Ubuntu

അധ്യാപക പാക്കേജിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് പ്രവേശിക്കുമ്പോള്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഉബുണ്ടുവില്‍ Synaptic Package Manager ഉപയോഗിച്ച് Firefoxനെ version 10 ലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
System -> Administartion -> Synaptic Pacakge Manager തുറന്ന് Reload ല്‍ ക്ലിക്ക് ചെയ്യുക ( Synaptic Pacakge Manager ന്റ ടൂള്‍ ബാറിന്റെ ഇടത്തേ അറ്റത്തുള്ള വളഞ്ഞ അമ്പടയാളം).
പാക്കേജുകളുടെ ലിസ്റ്റില്‍ നിന്ന് firefox കണ്ടെത്തി Right click ചെയ്ത് Mark for Upgrade എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതുപോലെ ubufox എന്ന പാക്കേജും അപ്ഗ്രേഡ് ചെയ്യാനായി മാര്‍ക്ക് ചെയ്യുക.
ടൂള്‍ ബാറിലെ Apply ബട്ടണിലും തുടര്‍ന്ന് വരുന്ന ‌ഡയലോഗ് ബോക്സിലെ Apply ബട്ടണിലും ക്ലിക്ക് ചെയ്യുക.

IT @ School Ubuntu/Edubuntu 10.04 ഉപയോഗിക്കുന്നവര്‍ക്ക് താഴെ കൊടുത്ത ലിങ്കില്‍നിന്ന് ലഭിക്കുന്ന ഫയല്‍ ഉപയോഗിച്ചും firefox അപ്ഡേറ്റ് ചെയ്യാം
(ഫയല്‍ extract ചെയ്യുക. install-firefox10 ല്‍ ഡബ്ള്‍ക്ലിക്ക് ചെയ്യുക. Run in Terminal ല്‍ ക്ലിക്ക് ചെയ്ത് പാസ്‌വേര്‍ഡ് നല്‍കി Enter കീ അമര്‍ത്തുക)

Mozilla Firefox Updation File for IT@School Ubuntu

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട് അന്തരിച്ചു



തൃശൂര്‍: അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ വേറിട്ട വ്യക്തിത്വമായ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. രാവിലെ എട്ട് മണിയോടെ മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അതിന് ശേഷം രാവിലെ 10മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ബുധനാഴ്ച നടക്കും.

1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത് . ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. ബി. ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് ‘മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു. താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്. എന്‍. എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു. തത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്രത്തോളം വലുതായിരുന്നെന്ന് മനസിലാക്കാന്‍. വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

Monday, January 16, 2012

സ്കൂള്‍ കലോത്സവം തത്സമയം വെബില്‍




ജനുവരി 16 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന 52 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഒരേ സമയം ആറു വേദികളില്‍ നിന്നും ലൈവായി കാണാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കി. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ വഴിയും, വെബ് സ്ട്രീമിങ് വഴിയും നടത്തുന്ന സംപ്രേക്ഷണത്തിന് പുറമെയാണിത്. www.schoolkalosavamlive.in ലിങ്കില്‍ ഒരേ സമയം ആറു സ്റേജുകള്‍ പ്രത്യക്ഷപ്പെടും; ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റേജിനങ്ങള്‍ ലൈവായി ദര്‍ശിക്കാം. വിക്ടേഴ്സ് ചാനലിലും www.victers.itschool.gov.in പോര്‍ട്ടലിലും കലോല്‍സവത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതിനുപുറമെ ലഭ്യമാകും. കലോത്സവത്തിന്റെ നടത്തിപ്പും ഫലപ്രഖ്യാപനവും പരിപൂര്‍ണമായും ഓണ്‍ലൈനാക്കാനുളള www.schoolkalolsavam.in പോര്‍ട്ടലും ഐ.ടി@സ്കൂള്‍ തയ്യാറാക്കിയിട്ടുണ്ട്. എത്ര കൂടിയ ഡാറ്റയും ഞൊടിയിടയ്ക്കുളളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡലിവറിനെറ്റ് വര്‍ക്ക് വഴിയാണ് ആറു വേദികളില്‍ ഒരേ സമയം കാണാനുളള സംവിധാനം ഡി-ഡിറ്റിന്റെ സഹായത്തോടെ ഐ.ടി@സ്കൂള്‍ ഒരുക്കിയിട്ടുളളത്. സെര്‍വര്‍ അധിഷ്ഠിത വെബ് ഹോസ്റിങ് സംവിധാനത്തില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വെബ് അപേക്ഷകള്‍ വരുമ്പോള്‍ സെര്‍വര്‍ ഹാങ് ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആയിരക്കണക്കിന് സെര്‍വര്‍ ശ്യംഖലകളില്‍ വിവരം വിതറിയിടുകയും ഉപയോക്താവിന് ഏറ്റവും അടുത്ത സെര്‍വറില്‍ നിന്ന് അനായാസേന ലഷ്യമാക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടന്റ് ഡലിവറി നെറ്റ് വര്‍ക്ക് അഥവാ സി.ഡി.എന്‍. 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനത്തിലാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവം ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വെബ് ചാനല്‍ വഴി 68 രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കണ്ടിരുന്നു.

Wednesday, December 7, 2011

കലോല്‍സവത്തിന് കൊടിയേറി


കോഴിക്കോട് വിദ്യഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി.കമലം ചൊവ്വാഴ്ച കാലത്ത് 9.30 ന് പതാക ഉയര്‍ത്തിയതോടെ കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവം 2011-12 ആരംഭിച്ചു. അഞ്ചുവേദികളിലും പതിനെട്ടു മുറികളിലുമായി കാലത്തു തന്നെ മത്സരങ്ങള്‍ ആരംഭിച്ചു.

Thursday, September 15, 2011

രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ പരിപാടി




കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി വിവരവിനിമയ സാങ്കേതികവിദ്യയുടെ നൂതനവും വൈവിദ്ധ്യമുള്ളതുമായ സങ്കേതങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനബോധനപ്രവര്‍ത്തനങ്ങളുടെ ഗുണമ്മേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഭരണനിര്‍വ്വഹണം ഏറ്റവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.റ്റി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. പഠനവും പരിശീലനങ്ങളും ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങള്‍പോലും മാതൃകയാക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അത് പരിരക്ഷിച്ച് നിലനിര്‍ത്തുന്നതിനും രക്ഷാകര്‍തൃസമൂഹത്തിന്റേയും ബഹുജനങ്ങളുടെയും സഹായവും പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനായി രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള നൂതനമായ ഐ.സി.ടി സൗകര്യങ്ങളെക്കുറിച്ചും അവ വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് മള്‍ട്ടീമീടിയ റൂമില്‍ നടക്കുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് സ്കൂളുകളില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുന്നതിനും അടിസ്ഥാന ഐ.സി.ടി നൈപുണികള്‍ (ഐ.ടി ഉപയോഗം, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ്) പരിശീലിപ്പിക്കുന്നതിനുമുള്ള പ്രത്യേകമായ പരിശീലന പരിപാടികള്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Wednesday, August 31, 2011

സ്വതന്ത്ര സോഫ്റ്റ് വെയര്‍ അനിമേഷന്‍ പരിശീലനം






സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി.@സ്കൂള്‍ പ്രോജകറ്റ് ഓണാവധിക്കാലത്ത് അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം നടത്തുന്നു. സംസ്ഥാനത്തെ 349 കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തില്‍, ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കല്‍, അവയെ അനിമേറ്റ് ചെയ്യിക്കല്‍, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സംഗീതവും നല്‍കല്‍, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്‍കല്‍ എന്നിങ്ങനെ അനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നു പോകുന്ന രൂപത്തിലാണ് പരിശീലനം. നേരത്തേ അനിമേഷന്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍, ചിത്രകലാദ്ധ്യാപകര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരായിരിക്കും പരിശീലകര്‍. ഇതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് മലപ്പുറം ഐ.ടി.@സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. സ്വതന്ത്ര സോഫ്റ്റ് വെയറായ കെടൂണ്‍ (Ktoon) ആണ് അനിമേഷനുകള്‍ തയാറാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്.

വിവധ സ്കൂളുകളില്‍ നിന്നായി 34 കുട്ടികള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്ന അനിമേഷന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.

Sunday, August 14, 2011

സ്വാതന്ത്ര ദിനാശംസകള്‍

വീണ്ടുമൊരു ഓഗസ്റ്റ്‌ 15
മാനുഷികമായ ഒരുപാട് മൂല്യങ്ങള്‍
മുറുകെ പിടിച്ചുകൊണ്ടു
നാം അനുഭവിക്കുന്നു സ്വതന്ത്രം
ശക്തമാണ് നമ്മുടെ ഭരണ ഘടന
ശക്തമാണ് നമ്മുടെ പ്രതിരോധം
ഏതൊരു ഘട്ടത്തെയും അതി ജീവിക്കാന്‍
സന്നദ്ധരുമാണ് നമ്മുടെ ജവാന്മാര്‍
വര്‍ഗീയതുടെയും വിഭാഗീയതയുടെയും
മുള്ളുകള്‍ ഇപ്പോഴും നമ്മെ തിരിഞ്ഞു കുത്തുന്നു
എന്നുള്ളത് ശരി തന്നെ
കാക്ക തൊള്ളായിരം സംഘടനകളുടെ നാട്
ഈ സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ ശക്തം തന്നെ
ന്യായമോ ...? അന്യായമോ ....? അതവിടെ നില്കട്ടെ
പക്ഷെ മറ്റൊരു ഇറാനോ അഫ്ഘാനോ
പാകിസ്താനോ ആകാന്‍ നാമോരുക്കമല്ല
ഒരു സാമ്രാജത്യ ശക്തിക്കും അതിനൊട്ട് സാധ്യവുമല്ല
ഇതൊരു ഭരണ കൂടതിന്റെയോ അല്ലെങ്ങില്‍
കേവലമൊരു സംഘടയുടെയെ ഉറപ്പല്ല
നേരെമറിച്ച് ഇത്
ഇന്ത്യയിലെ നൂറ്റി ഇരുപതു കോടിയിലേറെ വരുന്ന
ജനമൈത്രിയുടെ പ്രതിഞ്ഞയാണ്
ചോരയും നീരുമോഴുക്കി ഞങ്ങളുടെ
പൂര്‍വികര്‍ നേടിത്തന്ന സ്വതന്ത്രം
ബൂട്ടിട്ട കാലുകൊണ്ട്‌ നെഞ്ചിലും മുതുകിലും
മര്ധിക്കുമ്പോഴും വന്ദേ മാതരം എന്ന
മന്ത്രം കൊണ്ട് സഹന സമരത്തിലൂടെ
മഹാരഥന്മാര്‍ നേടിത്തന്ന സ്വാതന്ത്രം
ഈ സ്വതന്ത്രം സംരക്ഷിക്കേണ്ടത് ഓരോ
പൌരന്റെയും കടമയാണ്
യേശുവിനെയും കൃഷ്ണനെയും മുഹമ്മദിനെയും
ഒരു പോലെ കാണുന്ന ഈ മത മൈത്രിയുടെ നാട്ടില്‍
ഉയരട്ടെ സ്നേഹത്തിന്റെ സമത്വത്തിന്റെ
സൌഹാര്തത്തിന്റെ പതാകകള്‍
വരവേല്‍ക്കാം നമുക്കീ സ്വതന്ത്ര ദിനത്തെ
ആഹ്ലാദത്തോടെ
അതിലേറെ അഭിമാനത്തോടെ
ഏവര്‍ക്കും സ്വതന്ത്ര ദിനാശംസകള്‍