
Welcome to the online home of Nochat Higher Secondary School ...................................................................................................................................
PERAMBRA SUB DIST: SASTHROLSAVAM RESULTS
Fireworks
Flash
Sunday, October 27, 2013
Wednesday, October 2, 2013
Monday, September 23, 2013
നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം.
നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു reinstall ചെയ്യാവുന്നതാണ്. root,home
എന്നീ പാര്‍ട്ടീഷനുകളുള്ള കമ്പ്യൂട്ടറുകളില്‍ ഇത് വളരെ എളുപ്പത്തില്‍
ചെയ്യാവുന്നതാണ്. നിലവിലുള്ള version മാറ്റി പുതിയത് ചെയ്യാനും ഈ രീതി
ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പിലൂടെ മുന്നോട്ടു പോയി disk
partition സ്റ്റെപ്പില്‍ എത്തിച്ചേരുക. ഇവിടെ root partition ഏതാണെന്ന്
കണ്ടെത്തുകയാണ് വേണ്ടത്. used space നോക്കി ഇത് കണ്ടെത്താവുന്നതാണ്.
Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യുട്ടറുകളില്‍ used എന്നത് 8GB
യ്ക്കും 9GB യ്ക്കും ഇടയ്ക്കുള്ളതായിരിക്കും root partition.ചുവടെ ചിത്രം
നോക്കുക.
- root partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.
User Image in Ubuntu
ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത്
login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും
Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും.
- Alt Key അമര്‍ത്തിക്കൊണ്ട് F2 Key അമര്‍ത്തുക.
- ലഭിക്കുന്ന ജാലകത്തില്‍ gnome-about-me എന്ന് type ചെയ്ത് Run അമര്‍ത്തുക.
- ലഭിക്കുന്ന ജാലകത്തിലെ Image Icon ല്‍ Click ചെയ്യുക.
- Browse ചെയ്ത് ഇഷ്ടമുള്ള image തെരഞ്ഞെടുത്ത് Open അമര്‍ത്തുക.
- കഴിഞ്ഞു.... ഇനി Username പ്രദര്‍ശിപ്പിക്കുന്ന എല്ലാ സ്ഥലത്തും ചിത്രവും ഉണ്ടാവും.
- System - Administration - Users and Groups പരിശോധിക്കൂ...
Wednesday, April 24, 2013
SSLC RESULTS 2013 -എസ് എസ് എല്‍ സി ഫലം ഇന്ന്
എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. 11.30ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുള്‍റബ്ബിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം ഫലം വിവിധ വെബ്സൈറ്റുകളില്‍ ലഭിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എസ്എല്‍സി (സ്പെഷ്യല്‍ സ്കൂള്‍) എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷാഫലവും ഇതിനൊപ്പം പ്രസിദ്ധീകരിക്കും. ഈ വര്‍ഷവും മോഡറേഷന്‍ നല്‍കേണ്ടതില്ലെന്ന് ചൊവ്വാഴ്ച ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചു. 2005 മുതല്‍ മോഡറേഷന്‍ നല്‍കുന്നില്ല. ഇത് തുടരാനാണ് യോഗം തീരുമാനിച്ചത്. സംസ്ഥാനത്തും ഗള്‍ഫ് മേഖലയിലുമായി 4,79,650 പേരാണ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍ keralapareekshabhavan.in, results.kerala.nic.in, www.kerala.gov.in, www.prd.kerala.gov.in, keralaresults.nic.in, results.itschool.in
Thursday, December 27, 2012
വെബ് ഡിസൈനിങ്ങ് കോഴ്സ് ഇന്ന് തുടങ്ങും
ഒമ്പതാം
തരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള
ദ്വിദിന വെബ് ഡിസൈനിങ്ങ്
കോഴ്സ് ഇന്ന് നൊച്ചാട്
ഹയര്‍സെക്കണ്ടറി സ്കൂളില്‍
ആരംഭിക്കും. പേരാമ്പ്ര
സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍
നിന്നായി മുപ്പതോളം കുട്ടികള്‍
പരിശീലനത്തില്‍ പങ്കെടുക്കും
.drupal
എന്ന
ഓപ്പണ്‍ സോഴ്സ് WCMS
ഉപയോഗിച്ചാണ്പരിശീലനം.
സ.അസ്സന്‍കോയ
(Master
Trainer, IT@School Project
), ബി.എം.ബിജു
(SITC,
Nochat HSS) എന്നിവരാണ്
പരിശീലനത്തിന് നേതൃത്വം
നല്കുന്നത്.
Monday, November 19, 2012
ICT Training രണ്ടാം ബാച്ച് തുടങ്ങി
പത്തു ദിവസത്തെ അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടിയുടെ ഭാഗമായി ICT Training രണ്ടാം ബാച്ച് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടങ്ങി. 17-11-2012 ശനിയാഴ്ച്ച സ്കൂള്‍ Smart Room ല്‍ വെച്ച് ഹെഡ് മാസ്റ്റര്‍ ടി യൂസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്താനം എന്ത് ? എന്തിന് ? അതിന്റെ മോന്‍മകള്‍ , ഇന്റര്‍നെറ്റ്, Email. & Malayalam Computing , Spread Sheet Software, Presentation, File Conversion തുടങ്ങി നിരവധി മേഖലകളില്‍ അദ്ധ്യാപകര്‍ പരിശീലനം നേടും.
RP മാരായ ബി.എം.ബിജു, പി.പി.റഷീദ് , സ്വപ്ന എന്നിവരാണ് പരിശീലനത്തില്‍ നേതൃത്വം നല്‍കുന്നത്. പരിശീലനം ചൊവ്വാഴ്ച അവസാനിക്കും
Subscribe to:
Posts (Atom)



