
നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ അമീര്‍ ഹസ്സന് ജപ്പാനില്‍ നടക്കുന്ന അന്താരാഷ്ട്ര വിദ്യാര്ത്ഥികോണ്ഗ്രസില് പങ്കെടുക്കാന്‍ അവസരം ലഭിച്ചു.പ്രതിഭാധനരായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ജപ്പാന് പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് മെയ് മാസം നടക്കും. വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ശാസ്ത്ര ക്വിസ്, 'എന്റെ മരം' സംസ്ഥാനതല പ്രബന്ധ രചന, ആര്‍ക്കൈവ് ഇന്ത്യ മേഖലാ ചരിത്രക്വിസ് എന്നിവയില്‍ അമീര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.