നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് നടത്തിയ പഠനയാത്രവിദ്യാര്ത്തികള്ക്ക് തികച്ചും വെത്യസ്തമായ ഒരു അനുഭവമായി.യാത്രയുടെ ലക്ഷ്യം സ്കൂളിലെ 2000 വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 101 ബഷീര്‍-പരിസ്ഥിതി പഠന പതിപ്പുകള്‍ ബഷീറിന്റെ പ്രിയപത്നി ഫാബി ബഷീറിന്റെ അനുഗ്രഹത്താല്‍ ആ കൈകൊണ്ട് പ്രകാശിപ്പിക്കുക എന്നതായിരുന്നു.ഈ 101 കൈയ്യെഴുത്ത് പതിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ ബഷീറിന്റെ പത്നി എന്നനിലയില്‍ താന്‍ സന്തോഷവതിയാണെന്ന് ഫാബി ബഷീര്‍ അറിയിച്ചു.ചുരുങ്ങിയ ദിവസം കൊണ്ട് ഇങ്ങനെ ഒരു പ്രക്രിയ ചെയ്തതതിന് ഫാബിബഷീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയും ഇതു തുടരാനുള്ള പ്രചോദനവും നല്കി.
ബാസിമ ഷാന അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാബിയടി.കെ,അനോഷിമ,നിര്‍മ്മല്‍.എം, എന്നിവര്‍ സംസാരിച്ചു.ബഷീറിന്റെ പ്രകൃതി സ്നേഹത്തെകുറിച്ച് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഫാബി മറന്നില്ല.