Welcome to the online home of Nochat Higher Secondary School ...................................................................................................................................
PERAMBRA SUB DIST: SASTHROLSAVAM RESULTS
Fireworks
Flash
Sunday, January 24, 2010
Saturday, January 16, 2010

കുട്ടികളും അധ്യാപകരുമായി നിരവധി പേര് എങ്ങനെ മലയാളം ടൈപ്പു ചെയ്യാം എന്നതിനെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഇന്നത്തെ ലേഖനം ഈ ആവശ്യത്തെ സാധൂകരിക്കുന്നതിനുള്ളതാണ്. ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ തങ്ങളുടെ സ്ക്കൂളിലെ കുട്ടികളെ ഈ ലേഖനം കാട്ടിക്കൊടുക്കുമല്ലോ. മറ്റാരുടേയും സഹായമില്ലാതെ ടൈപ്പ് ചെയ്യാന്‍ കുട്ടികള്‍ സ്വയം പഠിച്ചോളും. അതിനാവശ്യമായ കീ ബോര്‍ഡ് ലേ ഔട്ട് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കുകയും ചെയ്യാം. ടൈപ്പിങ്ങിന് രണ്ട് വഴികളാണുള്ളത്. ഫൊണറ്റിക്ക് രീതിയും ഇന്‍സ്ക്രിപ്റ്റ് രീതിയും. സംസാരഭാഷ അതേ പോലെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന, മംഗ്ലീഷ് രീതിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ടൈപ്പിങ് സമ്പ്രദായമാണ് ഫൊണറ്റിക്ക്. യുണീക്കോഡ് സമ്പ്രദായം അതേപടി പകര്‍ത്തിയിട്ടുള്ളതാണ് ഇന്‍സ്ക്രിപ്റ്റ് രീതി. സാധാരണഗതിയില്‍ ഫൊണറ്റിക് രീതി എളുപ്പമാണെങ്കിലും വിന്റോസിലും ലിനക്സിലും യാതൊരു സോഫ്റ്റ്വെയറും ഉപയോഗിക്കാതെ ടൈപ്പ് ചെയ്യാന്‍ ഇന്‍സ്ക്രിപ്റ്റ് ആണ് നല്ലത്. ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നതാണ് നമ്മുടെ പ്രശ്നം. ഒരു കുഴപ്പവുമില്ല. രണ്ട് ദിവസം ഇതിനായി നിങ്ങള്‍ മാറ്റി വെക്കാന്‍ തയ്യാറാണോ? ഒരു സോഫ്റ്റ്വെയറിന്റേയും സഹായമില്ലാതെ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം. അതിനായി എന്തു ചെയ്യണം?
നമ്മുടെ സ്ക്കൂളുകളില്‍ ഐ.ടി അറ്റ് സ്ക്കൂള് ഗ്നു/ലിനക്സ് ആണല്ലോ ഉപയോഗിച്ചു പോരുന്നത്. ഇതിന്റെ മുകളിലെ പാനലില്‍ (Applications, Places... ഒക്കെയുള്ള Desktop ലെ ഏറ്റവും മുകളിലെ വെളുത്ത റിബണ്‍) മൌസ് പോയിന്റര്‍ കൊണ്ടു വെച്ച ശേഷം മൌസിന്റെ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ വരുന്ന വിന്റോയില്‍ Add to Panel എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ചെറു ചിത്രങ്ങളോടു കൂടി നിരവധി പ്രോഗ്രാമുകള്‍ പ്രത്യക്ഷപ്പെടും. അത് മൌസ് ഉപയോഗിച്ചോ 'ആരോ കീ' ഉപയോഗിച്ചോ താഴേക്ക് പോയി Keyboard Indicator സെലക്ട് ചെയ്യുക. ഈ സമയം മുകളിലെ പാനലില്‍ USA എന്ന് വന്നിട്ടുണ്ടാകും.
USA എന്നു കാണുന്നിടത്ത് വീണ്ടും മൌസ് പോയിന്റര്‍ കൊണ്ടു വെച്ച ശേഷം റൈറ്റ് ക്ലിക്ക് ചെയ്യുക. അവിടെ പ്രത്യക്ഷപ്പെടുന്ന വിന്റോയിലെ Open Keyboard Preferences ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്റോയിലെ Layouts സെലക്ട് ചെയ്യുക. അവിടെ Add ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ ഇടതു വശത്തായി Available Layouts എന്നതിനു താഴെ വിവിധ രാജ്യങ്ങളുടെ പേരുകള്‍ കാണാന്‍ കഴിയും. മൌസ് താഴേക്ക് Scroll ചെയ്ത് അതില്‍ നിന്നും India യുടെ തൊട്ടടുത്തുള്ള ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഇന്‍ഡ്യന്‍ ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക.
ഭാഷകള്‍ ആക്ടിവേറ്റ് ചെയ്യുന്ന ജോലി മുഴുവനായും കഴിഞ്ഞു. ഇനി USA (ഇംഗ്ലീഷ് ഭാഷ) എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ Ind(മലയാള ഭാഷ)ത്തിലേക്ക് മാറും. ഇപ്പോള്‍ മലയാളമാണ് ആക്ടീവ്. ഇതേ പരിപാടി വീണ്ടും ആവര്‍ത്തിച്ചാല്‍ ഇംഗ്ലീഷിലേക്ക് മാറാം. സ്പേസ് കീകള്‍ക്ക് ഇരുവശത്തുമുള്ള രണ്ട് Alt കീകളും ഒരേ സമയം അമര്‍ത്തിയാല്‍ മൌസ് ഉപയോഗിക്കാതെ ഭാഷ മാറ്റാവുന്നതേയുള്ളു.
ഇനി പരീക്ഷിക്കാം. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ ടൈപ്പ് ചെയ്തു നോക്കാം. Desktop ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Document വഴി Empty file തെരഞ്ഞെടുക്കുക. ഇനി Ind ആക്ടീവാക്കി മലയാളം ടൈപ്പ് ചെയ്തോളൂ. ഓപ്പണ്‍ ഓഫീസ് റൈറ്ററിലാണ് ടൈപ്പ് ചെയ്യുന്നതെങ്കില്‍ Ind ആക്ടീവാക്കി ടൈപ്പ് ചെയ്യുമ്പോഴും ഫോണ്ട് ഏതാണെന്ന് നോക്കണം. സാധാരണഗതിയില്‍ Bitstream Vera Sans, Liberation Serif ഒക്കെയാകാം രചനയില്‍ ഡിഫോള്‍ട്ടായി വരുന്ന ഫോണ്ടുകള്‍ . അങ്ങനെയെങ്കില്‍ ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളുമൊന്നും കൃത്യമായി വന്നിട്ടുണ്ടാകില്ല. ഇതിന് അല്പം ടൈപ്പ് ചെയ്ത ശേഷം മുഴുവന്‍ സെലക്ട് ചെയ്ത് ഫോണ്ട് Rachana ആക്കിക്കൊടുക്കാന്‍ മറക്കരുത്.
ഇനി താഴെ ലിങ്കില്‍ നിന്നും മലയാളം കീ ബോര്‍ഡിന്റെ ലേ ഔട്ട് ഡൌണ്‍ലോഡ് ചെയ്തെടുത്തോളൂ. എന്നിട്ട് ഈ ബ്ലോഗില്‍ മലയാളത്തില്‍ കമന്റു ചെയ്യണം കേട്ടോ.
Click here for download the Malayalam Keyboard
Subscribe to:
Posts (Atom)