Welcome to the online home of Nochat Higher Secondary School ...................................................................................................................................
PERAMBRA SUB DIST: SASTHROLSAVAM RESULTS
Fireworks
Flash
Friday, September 25, 2009
Sunday, September 20, 2009
Friday, September 18, 2009
Wednesday, September 16, 2009
സെപ്റ്റംബര്‍ 16 INTERNATIONAL DAY FOR THE PRESERVATION OF OZONE LAYER
ഓസോണ്‍ പാളി സംരക്ഷണ ദിനം
ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോണ്‍ പാളി. സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികള്‍ക്ക് ഹാനികരമാകുന്നവയാണ് അള്‍ട്രാവയലറ്റ് രശ്മികള്‍. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പില്‍ നിന്ന് 10 മുതല്‍ 50 കി.മീറ്റര്‍ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാള്‍സ് ഫാബ്രി, ഹെന്രി ബിഷണ്‍ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സണ്‍ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റര്‍ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാന്‍ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോണ്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സണ്‍ യൂണിറ്റ് എന്നു വിളിക്കുന്നു.1987 സെപ്റ്റംബര്‍ 16 ന് വിവിധ രാഷ്ട്രങ്ങളാല്‍ ഒപ്പുവെയ്കപ്പെട്ട മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ സ്മരണാര്‍ഥമാണ് അന്നേ ദിവസം 'ഓസോണ്‍ പാളി സംരക്ഷണ ദിന'മായി ആചരിക്കുന്നത്.
Monday, August 31, 2009
സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !

വിന്ഡോസ് സിസ്റ്റമുകള് ഉപയോഗിക്കുന്നവറുടെ ഒരു പ്രധാന പ്രശ്നം ആണ് ഫോള്ഡറുകള്ക്ക് സുരക്ഷിതത്വം ഇല്ല എന്നത്,നമുക്ക് സ്വകാര്യമായി ഒരു ഫോള്ഡര് ഉപയോഗിക്കണം എങ്കില് മറ്റുള്ള സോഫ്റ്റ്വെയറുകളെ ആശ്രയിക്കുകയേ രക്ഷയുള്ളൂ.വിന്ഡോസില് ഒരു ഫോള്ഡര് ഹൈഡ് ചെയ്ത് ഇട്ടാല് തന്നെ സെര്ച്ച് ചെയ്ത് ഹൈഡ് ചെയ്ത ഫോള്ഡറുകളെ കണ്ടെത്താം..ഇതിനൊരു ചെറിയ പറിഹാരം ആണ് താഴെ കൊടുത്തിരിക്കുന്നത് മറ്റ് സോഫ്റ്റ്വെയറുകളെ ആശ്രയിക്കാതെ തന്നെ നമുക്ക് സ്വകാര്യമായി ഒരു ഫോള്ഡര് ഉപയോഗ്ഗിക്കാം.ഇതിനായി താഴെ കോടുത്തിരിക്കുന്ന നിര്ദ്ദേശങ്ങള് പാലിച്ചാല് മതി ആദ്യമായി നിങ്ങള്ക്ക് ആവശ്യമുള്ള ഫോള്ഡര് നിര്മ്മിക്കണം ഇനി നിര്മ്മിച്ച ഫോള്ഡര് ആണെങ്കില് അത് ആയാലും മതി ആ ഫോള്ഡറിന്റെ പേര് xxx എന്ന് വെയ്ക്കാം,അത് c ഡ്രയ്വില് ആണ് നിര്മ്മിച്ചത് അടുത്തതായി നിങ്ങളുടെ കമാന്ഡ് പ്രോംറ്റ് ഏടുക്കണം അതിനായി start ല് ക്ലിക്ക് ചെയ്ത് run എടുത്ത് അതില് cmd എന്ന് ടൈപ്പ് ചെയ്ത് എന്റര് കീ അമര്ത്തണം അതിന് ശേഷം കമാന്ഡ് പ്രോംറ്റില് attrib +s +h C:\xxx എന്ന് ടൈപ്പ് ചെയ്ത് എന്റര് അമര്ത്തണം ഇത് ചെയ്ത് കഴിയുമ്പോള് ഫോള്ഡര് ഹിഡന് ആവുകയും,സെര്ച്ച് ചെയ്താല് പോലും കാണുകയും ഇല്ല ഇനി ഈ ലോക്ക് ചെയ്ത ഫോള്ഡര് തുറക്കണം എങ്കില് attrib -s -h C:\xxx എന്ന് ടൈപ്പ് ചെയ്ത് എന്റര് അമര്ത്തണം
Wednesday, August 26, 2009
ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം

ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു,നമ്മുടെ ആവശ്യാനുസരണം ഫയര്‍ഫോക്സില്‍ എന്ത് മാറ്റം വേണമെങ്കിലും വരുത്താം,ഉദാഹരണത്തിന് ഓര്‍ക്കുട്ട് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ക്ലിക്കിന് എല്ലാവര്‍ക്കും സ്ക്രാപ്പ് അയക്കാവുന്ന തരത്തില്‍ ഓര്‍ക്കുട്ടിനെ ഫയര്‍ഫോക്സിലൂടെ മാറ്റി എടുക്കാം,ഇത് പോലെ ഫയര്‍ഫോക്സ് വഴി നമ്മുടെ ആവശ്യാനുസരണം സൈറ്റുകളെ മാറ്റി എടുക്കാം,ഈ പോസ്റ്റില്‍ ഇതിനെക്കുറിച്ചല്ല പറയുന്നത് എങ്ങനെ നമുക്ക് ഫയര്‍ഫോക്സിന്റെ ബ്രൌസിങ്ങ് സ്പീഡ് കൂട്ടാം എന്നതിനെക്കുറിച്ചാണ്, സാധാരണരീതിയില്‍ ഫയര്‍ഫോക്സ് വരുന്നത് ഡയല്‍ അപ് കണക്ഷന് വേണ്ടിയാണ്,ഇത് കോണ്ടാണ് ബ്രോഡ്ബാന്റ് കണക്ഷനുകളില്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവാണ് എന്ന് തോന്നുന്നത്,ഈ ട്രിക്ക് വഴി ബ്രോഡ്ബാന്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മുന്‍പ് ഫയര്‍ഫോകിനുള്ളതിനേക്കാള്‍ ഇരട്ടി സ്പീഡ് ലഭിക്കും.ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം
ഫയര്‍ഫോക്സിന്റെ അഡ്രസ്ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കണം,ഇത് ചെയ്യുമ്പോള്‍ ഒട്ടനവധി ഓപ്ഷനുകള്‍ വരും
അതിന്റെ ഫില്‍ട്ടര്‍ ബോക്സില്‍ network.http എന്ന് ടൈപ്പ് ചെയ്യണം
ഇനി വരുന്ന ഓപ്ഷനുകളില്‍ network.http.pipelining എന്ന ഓപ്ഷന്‍ കാണും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം അതുപോലെ network.http.proxy.pipelining ഇതിലും ഡബിള്‍ ക്ലിക്ക് ചെയ്യണം ,ഡബിള്‍ ക്ലിക്ക് ചെയ്യിമ്പോള്‍ ഇതിന്റെ വാല്യൂ true ആകും
ഇനി network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യൂ 30 ആക്കണം
ഇനിയും കൂടുതല്‍ സ്പീഡ് ആവശ്യനുണ്ടെങ്കില്‍ വിന്‍ഡോയുടെ മുകളിലെ ബ്ലാങ്ക് സ്പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് NEW> സെലക്ട് ചെയ്ത് അതില്‍ നിന്ന് Integer സെലക്ട് ചെയ്ത് nglayout.initialpaint.delay ടൈപ്പ് ചെയ്യണം അതിന്റെ വാല്യൂ 0 ആയി സെറ്റ് ചെയ്യണം
ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം
Monday, August 24, 2009
IT ക്വിസ്
B.M.BIJU
bmbijuit@gmail.com
IT ക്വിസ്
1. പാസ്പോര്‍ട്ട് സേവനത്തില്‍ പൂര്‍ണ്ണമായി ഇ^ഗവേണന്‍സ് നടപ്പിലാക്കിയ രാജ്യം?
2. ജിയോ ഐ^ഒന്ന് ഉപഗ്രഹം വഴി ഭൂമിയുടെ ചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനി?
3. കേരള വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി യു.പി ക്ലാസ്സുകളില്‍ ഐ.ടി പഠനം നടപ്പിക്കിയ വര്‍ഷം?
4. ഇംഗ്ലീഷ് ഭാഷയില്‍ പുതുതായി വന്നുചേരുന്ന പദപ്രയോഗങ്ങള്‍ കാറ്റഗറി തിരിച്ച് അക്ഷരമാലാ ക്രമത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
5. വീഡിയോ ഡിസ്പ്ലേകളിലേക്ക് കൂടുതല്‍ ഡാറ്റ ചേര്‍ക്കുന്ന സാങ്കേതിക വിദ്യക്ക് പറയുന്ന പേര്?
6. അടുത്തിടെ സി.ഡി.എം.എം ടെക്നോളജിയില്‍ നിന്ന് ജി.എസ്.എമ്മിലേക്ക് മാറിയ മൊബൈല്‍ കമ്പനി?
7. MTNL ഡല്‍ഹിയില്‍ ആരംഭിച്ച 3G സേവനത്തിന്റെ പേര്?
8. ഉപകരണങ്ങളുടെ വിലകള്‍ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
9. മൃഗങ്ങളെ ആസ്പദമാക്കിയുള്ള റൊബോട്ടുകളെക്കുറിച്ചുള്ള പഠനം?
10. കുട്ടികള്‍ക്ക് പേരിടാന്‍ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്?
11. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഗവേണ്‍സ് ഫോറത്തിന്റെ (IGF) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ?
12. കേരളത്തില്‍ പുതുതായി രംഗത്തെത്തിയ മൊബൈല്‍ ഫോണ്‍ ഓപറേറ്ററിംഗ് കമ്പനിയായ എം.ടി.എസിന്റെ (MTS) പൂര്‍ണ്ണ രൂപം?
13. മലയാള സാഹിത്യ പ്രേമികള്‍ക്ക് വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ മാസിക?
14. WAHO പൂര്‍ണ്ണ രുപം?
15. വായുവില്‍ കൈചലിപ്പിച്ച് സ്വിച്ചുകള്‍ ഓണ്‍ ചെയ്യുക/ഓഫ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പേര്?
16. അടുത്ത കാലത്ത് എത് മതനേതാവിന് വേണ്ടിയാണ് യൂട്യൂബ് പ്രത്യേകം ചാനല്‍ തുടങ്ങിയത്?
17. ഐ.ബി.എം കമ്പനി വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടര്‍?
18. സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് രംഗത്തെ പഠനത്തിനായി മാത്രം ഇന്ത്യയില്‍ സ്ഥാപിതമായ സര്‍വ്വകലാശാല?
19. കുണ്ടറ ഐ.ടി പാര്‍ക്ക് എവിടെയാണ്?
20. ബി.എസ്.എന്‍.എല്‍ കമ്പനിയുടെ ചെയര്‍മാന്‍?
ഉത്തരം
1. ഇന്ത്യ
2. ഗൂഗിള്‍
3. 2009
4. www.wprdspy.com
5. ഓഗ്മെന്റഡ് റിയാലിറ്റി
6. റിലയന്‍സ്
7. MTNL 3D JADOO
8. www.compareindia.com
9. ബയോ മോര്‍ഫിക്സ്
10. www.babynamesindia.ccom കുല്‍ദീപ് ഗോയല്‍
11. ഹൈദ്രാബാദ്
12. Mobie Tele System
13. നാട്ടുപച്ച www.nattupacha.com
14. Work at Home opportunities
15. iPoint 3D
16. പോപ്പ് ബെനഡിക്ട് XVI
17. റോഡ് റണ്ണര്‍
18. എച്ച്.പി സോഫ്റ്റ്വെയര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍
19. കെല്ലം
20. കുല്‍ദീപ് ഗോയല്‍

Subscribe to:
Posts (Atom)