Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, September 23, 2013

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം.

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു reinstall ചെയ്യാവുന്നതാണ്. root,home എന്നീ പാര്‍ട്ടീഷനുകളുള്ള കമ്പ്യൂട്ടറുകളില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. നിലവിലുള്ള version മാറ്റി പുതിയത് ചെയ്യാനും ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പിലൂടെ മുന്നോട്ടു പോയി disk partition സ്റ്റെപ്പില്‍ എത്തിച്ചേരുക. ഇവിടെ root partition ഏതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. used space നോക്കി ഇത് കണ്ടെത്താവുന്നതാണ്. Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യുട്ടറുകളില്‍ used എന്നത് 8GB യ്ക്കും 9GB യ്ക്കും ഇടയ്ക്കുള്ളതായിരിക്കും root partition.ചുവടെ ചിത്രം നോക്കുക.
  • root partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.

User Image in Ubuntu

ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത് login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും.

  • Alt Key അമര്‍ത്തിക്കൊണ്ട് F2 Key അമര്‍ത്തുക.
  • ലഭിക്കുന്ന ജാലകത്തില്‍ gnome-about-me എന്ന് type ചെയ്ത് Run അമര്‍ത്തുക.
  • ലഭിക്കുന്ന ജാലകത്തിലെ Image Icon ല്‍ Click ചെയ്യുക.
  • Browse ചെയ്ത് ഇഷ്ടമുള്ള image തെരഞ്ഞെടുത്ത് Open അമര്‍ത്തുക.
  • കഴിഞ്ഞു.... ഇനി Username പ്രദര്‍ശിപ്പിക്കുന്ന എല്ലാ സ്ഥലത്തും ചിത്രവും ഉണ്ടാവും.
  • System - Administration - Users and Groups പരിശോധിക്കൂ...

Wednesday, April 24, 2013

SSLC RESULTS 2013 -എസ് എസ് എല്‍ സി ഫലം ഇന്ന്






എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. 11.30ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുള്‍റബ്ബിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം ഫലം വിവിധ വെബ്സൈറ്റുകളില്‍ ലഭിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എസ്എല്‍സി (സ്പെഷ്യല്‍ സ്കൂള്‍) എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷാഫലവും ഇതിനൊപ്പം പ്രസിദ്ധീകരിക്കും. ഈ വര്‍ഷവും മോഡറേഷന്‍ നല്‍കേണ്ടതില്ലെന്ന് ചൊവ്വാഴ്ച ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചു. 2005 മുതല്‍ മോഡറേഷന്‍ നല്‍കുന്നില്ല. ഇത് തുടരാനാണ് യോഗം തീരുമാനിച്ചത്. സംസ്ഥാനത്തും ഗള്‍ഫ് മേഖലയിലുമായി 4,79,650 പേരാണ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍ keralapareekshabhavan.in, results.kerala.nic.in, www.kerala.gov.in, www.prd.kerala.gov.in, keralaresults.nic.in, results.itschool.in

Thursday, December 27, 2012

വെബ് ഡിസൈനിങ്ങ് കോഴ്സ് ഇന്ന് തുടങ്ങും




ഒമ്പതാം തരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന വെബ് ഡിസൈനിങ്ങ് കോഴ്സ് ഇന്ന് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കും. പേരാമ്പ്ര സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി മുപ്പതോളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കും .drupal എന്ന ഓപ്പണ്‍ സോഴ്സ് WCMS ഉപയോഗിച്ചാണ്പരിശീലനം. .അസ്സന്‍കോയ (Master Trainer, IT@School Project ), ബി.എം.ബിജു (SITC, Nochat HSS) എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്കുന്നത്.

Monday, November 19, 2012

ICT Training രണ്ടാം ബാച്ച് തുടങ്ങി

പത്തു ദിവസത്തെ അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടിയുടെ ഭാഗമായി ICT Training രണ്ടാം ബാച്ച് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടങ്ങി. 17-11-2012 ശനിയാഴ്ച്ച സ്കൂള്‍ Smart Room ല്‍ വെച്ച് ഹെഡ് മാസ്റ്റര്‍ ടി യൂസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്താനം എന്ത് ? എന്തിന് ? അതിന്റെ മോന്‍മകള്‍ , ഇന്റര്‍നെറ്റ്, Email. & Malayalam Computing , Spread Sheet Software, Presentation, File Conversion തുടങ്ങി നിരവധി മേഖലകളില്‍ അദ്ധ്യാപകര്‍ പരിശീലനം നേടും. RP മാരായ ബി.എം.ബിജു, പി.പി.റഷീദ് , സ്വപ്ന എന്നിവരാണ് പരിശീലനത്തില്‍ നേതൃത്വം നല്‍കുന്നത്. പരിശീലനം ചൊവ്വാഴ്ച അവസാനിക്കും

Sunday, November 11, 2012

മലയാള സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തു

മലയാള സര്‍വ്വകലാശാലയ്ക്ക് തുഞ്ചന്‍പറമ്പില്‍ തിരി തെളിഞ്ഞു. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയേയും, സംസ്‌കാരത്തേയും തനിമയോടെ സംരക്ഷിക്കാനും, ലോകോത്തരമാക്കാനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി വൈകാതെ തന്നെ നേടിയെടുക്കുക എന്നതാണ് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുകയും, മലയാളത്തെ ഒന്നാം ഭാഷയായി നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ജൂണില്‍ ക്ലാസ്സുകള്‍ തുടങ്ങാനാവുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്.

Thursday, August 16, 2012

ഉബുണ്ടു വിശേഷങ്ങള്‍

കംപ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാന വിപണിയില്‍ ഇതുവരെ ഉണ്ടായിരുന്നത്‌ എറെക്കുറെ ആശയപരമായ മത്സരമായിരുന്നു. ഉബുണ്ടു ലിനക്‌സിന്റെ പുതിയ പതിപ്പിന്റെ വരവോടെ ആശയതലത്തിനൊപ്പംതന്നെ പ്രയോഗതലത്തിലും മറ്റേതു കുത്തക പ്രവര്‍ത്തക സംവിധാന (ഓപറേറ്റിങ്‌ സിസ്‌റ്റം) ത്തിനും ഒപ്പമോ അതിനു മേലെയോ സ്വതന്ത്രസോഫ്‌റ്റ്‌വെയറായ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തകസംവിധാനങ്ങളെ പ്രതിഷ്‌ഠിക്കാമെന്നത്‌ കേവലം കൗതുകംമാത്രമല്ല, സ്ഥായിയായ മറുപടികൂടിയാണ്‌. ഒട്ടനവധി ഗ്‌നു/ലിനക്‌സ്‌ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നിര്‍മിതിയുടെയും വിതരണത്തിന്റെയും പുതുക്കലിന്റെയും കാര്യത്തില്‍ ഉബുണ്ടു ഒരുപടി മുന്നിലാണെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിദഗ്‌ധരെന്ന പോലെ സാധാരണക്കാരും പറയുന്നു. ഡെബിയന്‍ ഗ്നു/ലിനക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ ഉബുണ്ടു നിര്‍മിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായ നവീകരണവും സ്ഥിരതയുള്ള ഓപ്പറേറ്റിങ്‌ സിസ്‌റ്റവുമെന്ന ഖ്യാതി ഉബുണ്ടുവിനുണ്ട്‌. ഏറ്റവും പുതിയ പതിപ്പ്‌ ഈ വര്‍ഷം ഒക്ടോബര്‍ 29ന്‌ ഡൗണ്‍ലോഡിന്‌ സജ്ജമായി. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ ഉബുണ്ടുവിന്റെ പിന്നണിപ്രവര്‍ത്തനം നടത്തുന്ന്‌.