ജനുവരി 16 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന 52 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഒരേ സമയം ആറു വേദികളില്‍ നിന്നും ലൈവായി കാണാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കി. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ വഴിയും, വെബ് സ്ട്രീമിങ് വഴിയും നടത്തുന്ന സംപ്രേക്ഷണത്തിന് പുറമെയാണിത്. www.schoolkalosavamlive.in ലിങ്കില്‍ ഒരേ സമയം ആറു സ്റേജുകള്‍ പ്രത്യക്ഷപ്പെടും; ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റേജിനങ്ങള്‍ ലൈവായി ദര്‍ശിക്കാം. വിക്ടേഴ്സ് ചാനലിലും www.victers.itschool.gov.in പോര്‍ട്ടലിലും കലോല്‍സവത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതിനുപുറമെ ലഭ്യമാകും. കലോത്സവത്തിന്റെ നടത്തിപ്പും ഫലപ്രഖ്യാപനവും പരിപൂര്‍ണമായും ഓണ്‍ലൈനാക്കാനുളള www.schoolkalolsavam.in പോര്‍ട്ടലും ഐ.ടി@സ്കൂള്‍ തയ്യാറാക്കിയിട്ടുണ്ട്. എത്ര കൂടിയ ഡാറ്റയും ഞൊടിയിടയ്ക്കുളളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡലിവറിനെറ്റ് വര്‍ക്ക് വഴിയാണ് ആറു വേദികളില്‍ ഒരേ സമയം കാണാനുളള സംവിധാനം ഡി-ഡിറ്റിന്റെ സഹായത്തോടെ ഐ.ടി@സ്കൂള്‍ ഒരുക്കിയിട്ടുളളത്. സെര്‍വര്‍ അധിഷ്ഠിത വെബ് ഹോസ്റിങ് സംവിധാനത്തില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വെബ് അപേക്ഷകള്‍ വരുമ്പോള്‍ സെര്‍വര്‍ ഹാങ് ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആയിരക്കണക്കിന് സെര്‍വര്‍ ശ്യംഖലകളില്‍ വിവരം വിതറിയിടുകയും ഉപയോക്താവിന് ഏറ്റവും അടുത്ത സെര്‍വറില്‍ നിന്ന് അനായാസേന ലഷ്യമാക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടന്റ് ഡലിവറി നെറ്റ് വര്‍ക്ക് അഥവാ സി.ഡി.എന്‍. 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനത്തിലാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവം ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വെബ് ചാനല്‍ വഴി 68 രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കണ്ടിരുന്നു.
Welcome to the online home of Nochat Higher Secondary School ...................................................................................................................................
PERAMBRA SUB DIST: SASTHROLSAVAM RESULTS
Fireworks
Flash
Monday, January 16, 2012
സ്കൂള്‍ കലോത്സവം തത്സമയം വെബില്‍
ജനുവരി 16 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന 52 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഒരേ സമയം ആറു വേദികളില്‍ നിന്നും ലൈവായി കാണാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കി. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ വഴിയും, വെബ് സ്ട്രീമിങ് വഴിയും നടത്തുന്ന സംപ്രേക്ഷണത്തിന് പുറമെയാണിത്. www.schoolkalosavamlive.in ലിങ്കില്‍ ഒരേ സമയം ആറു സ്റേജുകള്‍ പ്രത്യക്ഷപ്പെടും; ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റേജിനങ്ങള്‍ ലൈവായി ദര്‍ശിക്കാം. വിക്ടേഴ്സ് ചാനലിലും www.victers.itschool.gov.in പോര്‍ട്ടലിലും കലോല്‍സവത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതിനുപുറമെ ലഭ്യമാകും. കലോത്സവത്തിന്റെ നടത്തിപ്പും ഫലപ്രഖ്യാപനവും പരിപൂര്‍ണമായും ഓണ്‍ലൈനാക്കാനുളള www.schoolkalolsavam.in പോര്‍ട്ടലും ഐ.ടി@സ്കൂള്‍ തയ്യാറാക്കിയിട്ടുണ്ട്. എത്ര കൂടിയ ഡാറ്റയും ഞൊടിയിടയ്ക്കുളളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡലിവറിനെറ്റ് വര്‍ക്ക് വഴിയാണ് ആറു വേദികളില്‍ ഒരേ സമയം കാണാനുളള സംവിധാനം ഡി-ഡിറ്റിന്റെ സഹായത്തോടെ ഐ.ടി@സ്കൂള്‍ ഒരുക്കിയിട്ടുളളത്. സെര്‍വര്‍ അധിഷ്ഠിത വെബ് ഹോസ്റിങ് സംവിധാനത്തില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വെബ് അപേക്ഷകള്‍ വരുമ്പോള്‍ സെര്‍വര്‍ ഹാങ് ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആയിരക്കണക്കിന് സെര്‍വര്‍ ശ്യംഖലകളില്‍ വിവരം വിതറിയിടുകയും ഉപയോക്താവിന് ഏറ്റവും അടുത്ത സെര്‍വറില്‍ നിന്ന് അനായാസേന ലഷ്യമാക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടന്റ് ഡലിവറി നെറ്റ് വര്‍ക്ക് അഥവാ സി.ഡി.എന്‍. 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനത്തിലാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവം ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വെബ് ചാനല്‍ വഴി 68 രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കണ്ടിരുന്നു.
Wednesday, December 7, 2011
കലോല്‍സവത്തിന് കൊടിയേറി
Thursday, September 15, 2011
രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവല്‍ക്കരണ പരിപാടി

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി വിവരവിനിമയ സാങ്കേതികവിദ്യയുടെ നൂതനവും വൈവിദ്ധ്യമുള്ളതുമായ സങ്കേതങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനബോധനപ്രവര്ത്തനങ്ങളുടെ ഗുണമ്മേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഭരണനിര്‍വ്വഹണം ഏറ്റവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.റ്റി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. പഠനവും പരിശീലനങ്ങളും ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങള്‍പോലും മാതൃകയാക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അത് പരിരക്ഷിച്ച് നിലനിര്‍ത്തുന്നതിനും രക്ഷാകര്തൃസമൂഹത്തിന്റേയും ബഹുജനങ്ങളുടെയും സഹായവും പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനായി രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള നൂതനമായ ഐ.സി.ടി സൗകര്യങ്ങളെക്കുറിച്ചും അവ വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് മള്‍ട്ടീമീടിയ റൂമില്‍ നടക്കുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് സ്കൂളുകളില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുന്നതിനും അടിസ്ഥാന ഐ.സി.ടി നൈപുണികള്‍ (ഐ.ടി ഉപയോഗം, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ്) പരിശീലിപ്പിക്കുന്നതിനുമുള്ള പ്രത്യേകമായ പരിശീലന പരിപാടികള്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Wednesday, August 31, 2011
സ്വതന്ത്ര സോഫ്റ്റ് വെയര്‍ അനിമേഷന്‍ പരിശീലനം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി.@സ്കൂള്‍ പ്രോജകറ്റ് ഓണാവധിക്കാലത്ത് അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം നടത്തുന്നു. സംസ്ഥാനത്തെ 349 കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തില്‍, ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കല്‍, അവയെ അനിമേറ്റ് ചെയ്യിക്കല്‍, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സംഗീതവും നല്കല്, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്കല് എന്നിങ്ങനെ അനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നു പോകുന്ന രൂപത്തിലാണ് പരിശീലനം. നേരത്തേ അനിമേഷന്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍, ചിത്രകലാദ്ധ്യാപകര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരായിരിക്കും പരിശീലകര്‍. ഇതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് മലപ്പുറം ഐ.ടി.@സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. സ്വതന്ത്ര സോഫ്റ്റ് വെയറായ കെടൂണ്‍ (Ktoon) ആണ് അനിമേഷനുകള്‍ തയാറാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്.
വിവധ സ്കൂളുകളില്‍ നിന്നായി 34 കുട്ടികള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്ന അനിമേഷന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
Sunday, August 14, 2011
സ്വാതന്ത്ര ദിനാശംസകള്‍
വീണ്ടുമൊരു ഓഗസ്റ്റ് 15
മാനുഷികമായ ഒരുപാട് മൂല്യങ്ങള്‍
മുറുകെ പിടിച്ചുകൊണ്ടു
നാം അനുഭവിക്കുന്നു സ്വതന്ത്രം
ശക്തമാണ് നമ്മുടെ ഭരണ ഘടന
ശക്തമാണ് നമ്മുടെ പ്രതിരോധം
ഏതൊരു ഘട്ടത്തെയും അതി ജീവിക്കാന്‍
സന്നദ്ധരുമാണ് നമ്മുടെ ജവാന്മാര്
വര്‍ഗീയതുടെയും വിഭാഗീയതയുടെയും
മുള്ളുകള്‍ ഇപ്പോഴും നമ്മെ തിരിഞ്ഞു കുത്തുന്നു
എന്നുള്ളത് ശരി തന്നെ
കാക്ക തൊള്ളായിരം സംഘടനകളുടെ നാട്
ഈ സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ ശക്തം തന്നെ
ന്യായമോ ...? അന്യായമോ ....? അതവിടെ നില്കട്ടെ
പക്ഷെ മറ്റൊരു ഇറാനോ അഫ്ഘാനോ
പാകിസ്താനോ ആകാന്‍ നാമോരുക്കമല്ല
ഒരു സാമ്രാജത്യ ശക്തിക്കും അതിനൊട്ട് സാധ്യവുമല്ല
ഇതൊരു ഭരണ കൂടതിന്റെയോ അല്ലെങ്ങില്‍
കേവലമൊരു സംഘടയുടെയെ ഉറപ്പല്ല
നേരെമറിച്ച് ഇത്
ഇന്ത്യയിലെ നൂറ്റി ഇരുപതു കോടിയിലേറെ വരുന്ന
ജനമൈത്രിയുടെ പ്രതിഞ്ഞയാണ്
ചോരയും നീരുമോഴുക്കി ഞങ്ങളുടെ
പൂര്‍വികര്‍ നേടിത്തന്ന സ്വതന്ത്രം
ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചിലും മുതുകിലും
മര്ധിക്കുമ്പോഴും വന്ദേ മാതരം എന്ന
മന്ത്രം കൊണ്ട് സഹന സമരത്തിലൂടെ
മഹാരഥന്മാര് നേടിത്തന്ന സ്വാതന്ത്രം
ഈ സ്വതന്ത്രം സംരക്ഷിക്കേണ്ടത് ഓരോ
പൌരന്റെയും കടമയാണ്
യേശുവിനെയും കൃഷ്ണനെയും മുഹമ്മദിനെയും
ഒരു പോലെ കാണുന്ന ഈ മത മൈത്രിയുടെ നാട്ടില്‍
ഉയരട്ടെ സ്നേഹത്തിന്റെ സമത്വത്തിന്റെ
സൌഹാര്തത്തിന്റെ പതാകകള്‍
വരവേല്‍ക്കാം നമുക്കീ സ്വതന്ത്ര ദിനത്തെ
ആഹ്ലാദത്തോടെ
അതിലേറെ അഭിമാനത്തോടെ
ഏവര്‍ക്കും സ്വതന്ത്ര ദിനാശംസകള്‍

Tuesday, July 12, 2011
Ubuntu 10.04 Installation Manual
Ubuntu 10.04 Installation Manual
Monday, July 11, 2011
ലോകജനസംഖ്യാദിനം
1989 മുതലാണ് ജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. 1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ജനക്കണക്ക് തുടങ്ങിയത്
പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. 19ാം നൂറ്റാണ്ട് ആയപ്പോയേക്കും പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു. ഡെമോഗ്രാഫി (ജനസംഖ്യാ ശാസ്ത്രം) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു. 1927ല്‍ ജനീവയില്‍ ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നു. ആധുനിക രീതിയിലുള്ള കാനേഷുമാരി (സെന്‍സസ്) ആദ്യം നടന്നത് 18ാം നൂറ്റാണ്ടില്‍ . സ്വീഡന് (1749), അമേരിക്ക (1790), ഇംഗ്ലണ്ട് (1801) എന്നീ രാജ്യങ്ങളാണ് ആദ്യം തുടങ്ങിയത്.
കാനേഷുമാരി എന്നാല്‍
പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് "കാനേഷുമാരി" എന്ന വാക്ക് ഉണ്ടായത്. "വീട്ടുനമ്പര്‍" എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ "ഖനേ"(സവമിലവ) എന്നാല്‍ "വീട"് എന്നര്‍ത്ഥം. "ഷൊമാരേ" (വെീാമൃലവ)എന്നാല്‍ "എണ്ണം" എന്നും. ഈ രണ്ടു പദങ്ങളും യോജിച്ചാണ് കാനേഷുമാരി ഉണ്ടായത്. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വീടുകള്‍ക്ക് നമ്പറിടുന്ന പതിവില്‍ നിന്നാകാം ഈ വാക്ക് സെന്‍സസിന്റെ മറ്റൊരു പേരായി മാറിയത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരില്‍ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം ശേഖരിക്കുന്നു എന്നതാണ് കാനേഷുമാരിയുടെ പ്രത്യേകത.
2025ല്‍ ഇന്ത്യ ഒന്നാമതെത്തും.................
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം 2025-ഓടെ ഇന്ത്യക്ക് ലഭിക്കും. 2050 പിറക്കുമ്പോള്‍ ലോക ജനസംഖ്യ 940 കോടിയോടടുക്കും. 42.3 കോടി ജനങ്ങളുമായി അമേരിക്ക മൂന്നാം സ്ഥാനത്തു തന്നെയായിരിക്കും. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയാണ് പുതിയ കണക്കുകള്‍ മുന്നോട്ടുവച്ചത്. 134 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്. ചൈനയുടെ ജനസംഖ്യ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നേക്കും. ജപ്പാനും റഷ്യയും നിലവിലുള്ള ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍നിന്ന് 16, 17 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ധനയുണ്ടാവുക നൈജീരിയയിലും എത്യോപ്യയിലുമായിരിക്കും. ഇപ്പോള്‍ 16.6 കോടി പേരുള്ള നൈജീരിയയില്‍ 40.2 കോടിയായിരിക്കും അന്ന് ജനസംഖ്യ. എത്യോപ്യയുടേത് 9.1ല്‍നിന്ന് 27.8 കോടിയുമാകും. 228 രാജ്യങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
സെന്‍സസ് ഇന്ത്യയില്‍
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ചില പ്രദേശങ്ങളില്‍ ശ്രമം ആരംഭിച്ചിരുന്നു. ചോദ്യാവലിയും പട്ടികയും ഉപയോഗിച്ച് നടന്ന ആദ്യ സെന്‍സസ് 1872ല്‍ ആയിരുന്നു. ഇത് എല്ലായിടത്തും നടന്നില്ല. ഇന്ത്യയൊട്ടാകെ ഒരേ അടിസ്ഥാനത്തില്‍ സെന്‍സസ് നടന്നത് 1881ലാണ്. ഇന്ത്യയില്‍ ഇതുവരെ 15 സെന്‍സസ് നടന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ഏഴാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്. 1951-ലായിരുന്നു ആദ്യ സെന്‍സസ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ്.
2011-ലെ സെന്‍സസ്
എല്ലാവീടുകളും ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ചാണ് സെന്‍സസ് നടത്തുന്നത്. രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസുകളാണ് ഇന്ത്യയില്‍ സെന്‍സസ് നടത്തിപ്പിന്റെ ചുമതലക്കാര്‍ . രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സെന്‍സസ് നടന്നത്. ആദ്യഘട്ടത്തില്‍ വീടുകള്‍ സംബന്ധിച്ച വിവരങ്ങളും പിന്നെ ജനസംഖ്യാവിവരങ്ങളും ശേഖരിച്ചു.
ഇനി പുതിയ കണക്കുകള്‍
2011 മാര്‍ച്ച് ഒന്നിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,21,01,93,422 (ഏതാണ്ട് 121 കോടി രണ്ട് ലക്ഷം). 2001നേക്കാള്‍ 181 മില്യണ്‍ കൂടുതലാണ് ഇത്. ജനസംഖ്യയില്‍ അഞ്ചാംസ്ഥാനത്ത് നില്ക്കുന്ന ബ്രസീലിനെക്കാള്‍ അല്പം കുറവ്. ഭൂവിസ്തൃതിയുടെ 2.42 ശതമാനം മാത്രമുള്ള ഇന്ത്യയില്‍ ലോക ജനസംഖ്യയുടെ 17.5 ശതമാനവും വസിക്കുന്നു. ലോകത്തെ ആറുപേരില്‍ ഒരാള്‍ ഇന്ത്യക്കാരന് . ലോകത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് മുന്നില്‍ . കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ജനസംഖ്യ 17.64 ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനയില്‍ വര്‍ദ്ധനവ് 5.43 ശതമാനം മാത്രം.
ഉത്തര്‍പ്രദേശ് മുന്നില്‍
20 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശാണ് ജനസംഖ്യയില്‍ മുന്നിലുള്ള സംസ്ഥാനം. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. സിക്കിമിലാണ് ഏറ്റവും കുറവ് ജനസംഖ്യ. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുമ്പില്‍ ഡല്‍ഹിയും പിന്നില്‍ ലക്ഷദ്വീപുമാണ്.
സാക്ഷരതയില്‍ വീണ്ടും കേരളം
ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 74.04 ശതമാനം ഉയര്‍ന്നു. 2001-ല്‍ ഇത് 64.83 ആയിരുന്നു. പുരുഷ സാക്ഷരത 75.26-ല്‍ നിന്നും 82.14 ആയും സ്ത്രീ സാക്ഷരത 53.67-ല്‍ നിന്ന് 65.46 ആയും ഉയര്‍ന്നിട്ടുണ്ട്. കേരള(93.91)മാണ് സാക്ഷരതയില്‍ മുന്നില്‍ . ലക്ഷദ്വീപ് (92.28), മിസോറം (91.58) എന്നിവ തൊട്ടുപിറകെ. ബിഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95), രാജസ്ഥാന് (67.06) എന്നിവ പിറകിലാണ്.
സ്ത്രീപുരുഷ അനുപാതം
2001ല്‍ ആയിരം പുരുഷന്മാര്ക്ക് 933 സ്ത്രീകള്‍ എന്നത് 2011ല്‍ 940 ആയി ഉയര്‍ന്നു. ലോകത്ത് ആകെ 1000 പുരുഷന്മാര്ക്ക് 984 സ്ത്രീകളാണ്. കേരളത്തിലും പോണ്ടിച്ചേരിയിലും മാത്രമാണ് സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള് മുന്നില്‍ .
സ്ത്രീ പുരുഷ അനുപാതം
കേരളത്തിലെ എല്ലാ ജില്ലകളിലും പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. തൃശൂര്‍ (1109), കണ്ണൂര്‍ (1133), ആലപ്പുഴ (1100), പത്തനംതിട്ട (1129), കൊല്ലം (1113) എന്നീ ജില്ലകളാണ് മികച്ച സ്ത്രീപുരുഷ അനുപാതം ദൃശ്യമാകുന്നവ. ഇന്ത്യയിലെ മികച്ച സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനം (1084) ഈ സെന്‍സസിലും കേരളം തന്നെ.
ജനസാന്ദ്രത
2001ല്‍ കേരളത്തിലെ ജനസാന്ദ്രത 819 ആയിരുന്നുവെങ്കില്‍ 2011ല്‍ അത് 859ആയി. ജനസാന്ദ്രതയില്‍ തിരുവനന്തപുരം മുന്നിലെത്തി. (1509) ആലപ്പുഴയായിരുന്നു 2001ല്‍ . ആലപ്പുഴയുടേത് ഇപ്പോള്‍ 1501ആണ്. ഏറ്റവും കുറവ് ഇടുക്കിയിലും (254).
സാക്ഷരത
സാക്ഷരതയില്‍ കേരളത്തിനാണ് ഇത്തവണയും ഒന്നാംസ്ഥാനം (93.91). കേരളത്തിലെ മൂന്നുജില്ലകള് 96 ശതമാനത്തിന് മുകളില്‍ സാക്ഷരതാ നിരക്കുള്ളവയാണ്. പത്തനംതിട്ട (96.93), കോട്ടയം (96.40), ആലപ്പുഴ (96.26) എന്നിവയാണ് അവ. കാസര്‍കോട് (89.85), വയനാട് (89.31), പാലക്കാട് (88.49) എന്നിവയാണ് പിന്നില്‍

Courtesy:Kilicheppu Blog
Subscribe to:
Posts (Atom)