Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, August 25, 2010

വെബ് വിലാസം ഇനി സ്വന്തം ഭാഷയില്‍



ബ്രൌസര്‍ പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന കാലം വരികയാണ്. ഇംഗ്ലീഷിനെ ഒട്ടും ആശ്രയിക്കാതെ പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.

ലാറ്റിന്‍ ഭാഷക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമൈന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (extension) നല്‍കിക്കൊണ്ടാണ് 2010 മെയ് 5ന് പുതിയ മാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള വാലറ്റങ്ങളോടെയാണ്. അതോടൊപ്പം ഏതെങ്കിലും രാജ്യത്തെ സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള കോഡുകളും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിനേതര ഭാഷകളിലും അനുവദിച്ചിരുന്നു. അപ്പോഴും വാലറ്റങ്ങള്‍ക്ക് ഇംഗ്ലീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കം കൂടും.

ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്' (ICANN) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ICANN നല്‍കുന്ന വിശദീകരണം. ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് പ്രാദേശിക ഭാഷകളില്‍ പൂര്‍ണ്ണമായ വെബ്വിലാസം അനുവദിച്ചുകൊണ്ടുള്ള പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക.

Thursday, August 19, 2010

NTSE Sample Papers for Class 8

CLICK HERE

സ്കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാര്‍ (SITC) അറിയാന്‍

14.08.2010
ICT Requirement 2010
2010-11 അധ്യയന വര്‍ഷം IT@School പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകള്‍ക്ക് ICT ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി സ്കൂളുകളില്‍ നിന്ന് Requirement അപേക്ഷ നല്‍കേണ്ടതാണ് ഇതിനായി http://www.ict.itschool.gov.in/
എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് (യൂസര്‍ നെയിമും പാസ് വേഡും അതത് സ്കൂള്‍ കോഡ്) ലോഗിന്‍ ചെയ്യുക. ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. തുടര്‍ന്ന് വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ (ഫോമില്‍ പൂരിപ്പിച്ച ആതേ വിവരങ്ങള്‍) അപ്‍ലോഡ് ചെയ്യുക. പൂരിപ്പിച്ച് HMന്റെ ഒപ്പും സീലും പതിപ്പിച്ച ഫോം ഒരുകോപ്പി 21.08.2010ന് മുമ്പായി ഐ.ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഇതിന്റെ കൂടെ ഗവ.സ്കൂളുകള്‍ ലാബ് നെറ്റ്‍വര്‍ക്കിംഗ്,ക്ലാസ്സ്റൂം വയറിംഗ് എന്നിവയ്ക് ലഭിച്ച തുക പൂര്‍ണ്ണമായും വിനിയോഗിച്ചതിനുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബ്ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് മാതൃക ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Tuesday, August 10, 2010

Service and Payroll Administrative Repository for Kerala



സ്പാര്‍ക്ക് എങ്ങനെ ചെയ്യാം


CLICK HERE

Thursday, July 22, 2010

ബഷീറിന്റെ വഴിയെ



നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് നടത്തിയ പഠനയാത്രവിദ്യാര്‍ത്തികള്‍ക്ക് തികച്ചും വെത്യസ്തമായ ഒരു അനുഭവമായി.യാത്രയുടെ ലക്ഷ്യം സ്കൂളിലെ 2000 വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 101 ബഷീര്‍-പരിസ്ഥിതി പഠന പതിപ്പുകള്‍ ബഷീറിന്റെ പ്രിയപത്നി ഫാബി ബഷീറിന്റെ അനുഗ്രഹത്താല്‍ ആ കൈകൊണ്ട് പ്രകാശിപ്പിക്കുക എന്നതായിരുന്നു.ഈ 101 കൈയ്യെഴുത്ത് പതിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ ബഷീറിന്റെ പത്നി എന്നനിലയില്‍ താന്‍ സന്തോഷവതിയാണെന്ന് ഫാബി ബഷീര്‍ അറിയിച്ചു.ചുരുങ്ങിയ ദിവസം കൊണ്ട് ഇങ്ങനെ ഒരു പ്രക്രിയ ചെയ്തതതിന് ഫാബിബഷീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയും ഇതു തുടരാനുള്ള പ്രചോദനവും നല്‍കി.
ബാസിമ ഷാന അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാബിയടി.കെ,അനോഷിമ,നിര്‍മ്മല്‍.എം, എന്നിവര്‍ സംസാരിച്ചു.ബഷീറിന്റെ പ്രകൃതി സ്നേഹത്തെകുറിച്ച് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഫാബി മറന്നില്ല.