Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, May 4, 2010

SSLC സേ പരീക്ഷ, പുനര്‍മൂല്യനിര്‍ണയം എങ്ങനെ?

ഇനി നമുക്ക് എസ്.എസ്.എല്‍.സി സേ പരീക്ഷയെക്കുറിച്ചും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിനും സ്ക്രൂട്ടനിങ്, പുനര്‍മൂല്യനിര്‍ണയം എന്നിവയെക്കുറിച്ചുമെല്ലാം വിശദീകരിക്കാം. ഇവയ്കോരോന്നിനുമുള്ള അപേക്ഷാഫോമുകളും താഴെ നല്‍കിയിരിക്കുന്നു. ഒപ്പം തീയതിയടക്കമുള്ള പ്ലസ് വണ്‍ പ്രവേശന വിവരങ്ങളെപ്പറ്റിയും ഈ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷാ വ്യക്തിഗതം, സ്ക്കൂള്‍, വിദ്യാഭ്യാസജില്ല തുടങ്ങിയവ തരംതിരിച്ചെടുക്കുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകളും താഴെ നല്‍കിയിട്ടുണ്ട്.

ഗ്രേഡ് തിരിച്ചുള്ള ഫലങ്ങള്‍

എ പ്ലസ് - 5,182
എ ഗ്രേഡ് - 17,515
ബി പ്ലസ് - 41,011
ബി ഗ്രേഡ് - 79,898
സി പ്ലസ് - 1,44,674
സി ഗ്രേഡ് - 2,56,981


എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്, 315 പേര്‍. റവന്യൂ ജില്ലാ തലത്തില്‍ തൃശൂരാണ് മുന്നില്‍, 656 പേരാണ് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

സ്ക്കൂള്‍- വിദ്യാഭ്യാസ ജില്ല തരംതിരിച്ചുള്ള റിസല്‍ട്ട് അറിയുന്നതിനും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും മനോരമ ഓണ്‍ലൈനിന്റെ ഈ ലിങ്ക് ഉപയോഗിക്കാം

ഐ.ടി അറ്റ് സ്ക്കൂളിന്റെ റിസല്‍ട്ട് പോര്‍ട്ടല്‍ ഇവിടെ Result Portal

സ്ക്കൂള്‍ വൈസ് റിസല്‍ട്ടിന് വേണ്ടി keralaresults.nic.in

സേ പരീക്ഷ ഈ മാസം 19 ന് നടക്കും. ഇതിനെക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ഫോട്ടോ കോപ്പി

ഒരു കുട്ടിക്ക് ലഭിച്ച ഗ്രേഡുകളില്‍ തൃപ്തിയില്ലെങ്കില്‍ ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി എടുക്കാം. ഫീസ് 200 രൂപ. ഇതോടൊപ്പം നല്‍കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം പരീക്ഷാഭവനില്‍ എത്തിക്കേണ്ടതാണ്. ക്യാമ്പുകളില്‍ മാര്‍ക്കുകള്‍ കൂട്ടി എഴുതുമ്പോള്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിലേക്കുള്ള ഉദ്ദേശത്തിനാണിത്. മൂല്യനിര്‍ണ്ണയം ചെയ്തിട്ടുള്ള ഉത്തരങ്ങളൊന്നും തന്നെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതല്ല. ഫോട്ടോകോപ്പി ലഭിച്ച ശേഷം പുനര്‍മൂല്യനിര്‍ണ്ണയം അനുവദനീയവുമല്ല. ഒരു പ്രാവശ്യം അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള അപേക്ഷാ ഫോം

പുനഃപരിശോധന (Scrutiny)

പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തിയതി മുതല്‍ 15 നകം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ പുനഃപരിശോധനയ്ക്കായി അപേക്ഷിക്കാം. താമസിച്ചു കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. സ്ക്രൂട്ടനിക്ക് പേപ്പറൊന്നിന് 50 രൂപ ക്രമത്തിലാണ് ഫീസ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകള്‍ക്ക് സ്ക്രൂട്ടിനി ആവശ്യമില്ല. അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരിച്ചു നല്‍കുന്നതല്ല.

സ്ക്രൂട്ടിനിക്കുള്ള അപേക്ഷാ ഫോം

പുനര്‍മൂല്യനിര്‍ണ്ണയം

ഉത്തരക്കടലാസുകള്‍ രണ്ടാമത് മൂല്യനിര്‍ണയം നടത്തുന്നതിന് നിശ്ചിത ഫോമില്‍ അപേക്ഷിക്കണം. ഫീസ് 400 രൂപയാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം തന്നെ അപേക്ഷിച്ചിരിക്കണം. ഇപ്രകാരം അപേക്ഷകള്‍ അയക്കുന്നവര്‍ അതേ പേപ്പറിന് സ്ക്രൂട്ടനിക്കു വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 157/08/G.Edn dated 8-9-2008 പ്രകാരം പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് മാത്രമേ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അടച്ച ഫീസ് തിരികെ നല്‍കുകയുള്ളു.

പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാ ഫോം

NB:- ഫോട്ടോകോപ്പി, സ്ക്രൂട്ടിനി, പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് " സെക്രട്ടറി റ്റു ദി കമ്മീഷണര്‍ ഫോര്‍ ഗവ. എക്സാമിനേഷന്‍സ്, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 " എന്ന വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ ഏതെങ്കിലും ദേശസാല്‍കൃതബാങ്കിന്റെ ഡിമാന്റ് ഡ്രാഫ്റ്റായി വേണം അടയ്ക്കേണ്ടത്. ഇതിലേക്ക് മണി ഓര്‍ഡര്‍, ക്യാഷ്, ചെക്ക്, ചലാന്‍ എന്നിവ സ്വീകരിക്കുന്നതല്ല.

പ്ലസ് വണ്‍ പ്രവേശനം

മെയ് 05 ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്യും. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി മേയ് 20 ആണ്. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 1ന്. ജൂണ്‍ 9 ന് ആദ്യ അലോട്ട്മെന്റ് ആരംഭിക്കും. ജൂണ്‍ 27 ന് അലോട്ട് മെന്റ് പൂര്‍ത്തിയാക്കും. ജൂണ്‍ 30നാകും പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക

Saturday, April 24, 2010

ടൊറന്റുകളുടെ ലോകം

നമ്മള്‍ മിക്കവരും കേള്‍ക്കുന്ന ഒരു വാക്കാണ് ടൊറന്റ്,എന്നാല്‍ പലര്‍ക്കും അറിയില്ല എന്താണ് ഈ ടൊറന്റ്,എങ്ങനെ ടൊറന്റ് വഴി ഒരു ഫയല്‍ ഡൌന്‍ലോഡ് ചെയ്യാമെന്ന്

ടൊറന്റ് എന്നത് വളരെ ചെറിയ ഒരു ഫയല്‍ ആണ് രണ്ടോ മൂന്നോ കെബി മാത്രമേ വരൂ,ഈ ഫയലുകള്‍ അവസാനിക്കുന്നത് “torrent“ എന്നായിരിക്കും,ഈ ചെറിയ ടോറന്റ് ഫയലില്‍ ആണ് നാം ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ മിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നത്,ഡൌന്‍ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ഫയലിന്റെ പേര്,അതിന്റെ സൈസ് ഇത് പോലുള്ള കുറച്ച് വിവരങ്ങള്‍,ഈ ടൊറന്റ് ഫയലില്‍ ഒന്നോ അതിലധികമോ ട്രാക്കറുകള്‍ കാണും,ഈ ടൊറന്റ് ഫയല്‍ വഴി വലിയ ഫയലുകളായ സിനിമകള്‍ സോഫ്റ്റുവെയറുകള്‍,ഈ ബുക്കുകള്‍,അങ്ങനെ എന്തും ഡൌന്‍ലോഡ് ചെയ്യാം
സ്വതന്ത്രസോഫ്റ്റുവെയറുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹവും എന്നാല്‍ മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക കമ്പനികള്‍ക്ക് ഒരു പേടി സ്വപ്നവും ആണ് ടൊറന്റുകള്‍,മൈക്രോസോഫ്റ്റടക്കമുള്ള കമ്പനികള്‍ ഒരു സോഫ്റ്റ്വെയര്‍ റിലീസ് ചെയ്യുന്നതിന്റെ പിറ്റേന്നു തന്നെ അവ സീരിയല്‍ നമ്പര്‍ അടക്കം അല്ലെങ്കില്‍ ക്രാക്ക് സഹിതം ടൊറന്റ് ആയി ലഭിക്കും,ഉദാഹരണത്തിന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7 ഇപ്പോള്‍ ടോറന്റ് വഴി പ്രചരിക്കുന്നുണ്ട്.
ഇനി ടോറന്റുകളില്‍ ഉപയോഗിക്കുന്ന ടെക്നിക്കല്‍ ആയ ചില വാക്കുകള്‍ നോക്കാം
എന്താണ് ട്രാക്കര്‍?
ഞാന്‍ കുറച്ച് മുന്‍പ് ഉപയോഗിച്ച് ഒരു വാക്കാണ് ട്രാക്കര്‍,അത് മനസിലാകാത്തവര്‍ക്കായി ചുരിക്കിപ്പറഞ്ഞാല്‍ ട്രാക്കര്‍ ആണ് ടൊറന്റ് ഫയലിനെ നിയന്ത്രിക്കുന്നത്,വ്യത്യസ്ത കമ്പ്യൂട്ടറുകളില്‍ നിന്ന് ചെറിയ ഭാഗങ്ങളായി ഒരു ഫയലിനെ ഡൌന്‍ലോഡ് ചെയ്യാന്‍ ടോറന്റിനെ സഹായിക്കുന്നത് ട്രാക്കര്‍ ആണ്.
എന്താണ് സീഡര്‍?
0% കൂടുതല്‍ ഫയല്‍ ടൊറന്റ് വഴി ഡൌന്‍ലോഡ് ചെയ്ത വ്യക്തി,എന്ന് വെച്ചാല്‍ നിങ്ങള്‍ ഒരു സിനിമയുടെ 10% ടോറന്റ് വഴി ഡൌന്‍ലോഡ് ചെയ്താല്‍ നിങ്ങള്‍ ഒരു സീഡര്‍ ആണ്.
എന്താണ് ലീച്ചെര്‍?
ടോറന്റ് ഫയല്‍ വഴി ഡൌന്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തി
ഇതില്‍ നിന്ന് എന്ത് മനസിലായി കൂടുതല്‍ സീഡുകള്‍ ഉണ്ടെങ്കില്‍ ഫയല്‍ പെട്ടെന്ന് ഡൌന്‍ലോഡ് ചെയ്യാം എന്നാല്‍ കൂടുതല്‍ ലീച്ചറുകള്‍ ഉണ്ടെങ്കില്‍ ഡൌന്‍ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം ഏടുക്കും
എങ്ങനെ ടൊറന്റുകള്‍ ഉപയോഗിച്ച് ഫയലുകള്‍ ഡൌന്‍ലോഡ് ചെയ്യാം?
വളരെ എളുപ്പത്തില്‍ ടൊറന്റുകള്‍ ഉപയോഗിച്ച് നമുക്ക് ഡൌന്‍ലോഡ് ചെയ്യാം,ഇതിനായി ആദ്യം വേണ്ടത് ഒരു ടൊറന്റ് ക്ലെയിന്റ് സോഫ്റ്റ്വെയര്‍ ആണ്,ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ടൊറന്റ് ക്ലെയിന്റ് സോഫ്റ്റ്വെയര്‍ uTorrent ആണ് ഇത് സൌജന്യമായി ഇവിടെ നിന്നും ഡൌന്‍ലോഡ് ചെയ്യാം അതിന് ശേഷം ഈ സൊഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം

ഇനി ടൊറന്റ് ഫയലുകള്‍ ലഭിക്കുന്നതിനായി ഒട്ടനവധി ടൊറന്റ് സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട് അവയില്‍ പ്രധാനപ്പെട്ടവയാണ് isohunt.com,torrentz.com,thepiratebay.org എന്നിവ thepiratebay.org ല്‍ നിന്ന് സോഫ്റ്റ്വെയറുകളും മറ്റും വിശ്വസ്തതയോടെ സെര്‍ച്ച് ചെയ്ത് ലഭിക്കും torrentz.com വഴി സിനിമകളും സൊഫ്റ്റ്വെയറുകളും ലഭിക്കും,ഉദാഹരണത്തിന് thepiratebay.org പോയി ubuntu 8.10 എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടനവധി ubuntu 8.10 ലഭിക്കും അതില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണം ഡൌന്‍ലോഡ് ചെയ്യാം,ലഭിക്കുന്ന ഉത്തരങ്ങളില്‍ സീഡുകള്‍ കൂടുതല്‍ ഉള്ള ഒരെണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയലിനെക്കുറിച്ച് കൂടുതല്‍ അറിയാം കൂടാതെ download torrent എന്ന ലിങ്കും കാണും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൊറന്റ് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം നിങ്ങള്‍ ഫയര്‍ഫോക്സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഡൌന്‍ലോഡ് ചെയ്യുപൊള്‍ തന്നെ open with uTorrent എന്ന് കാണിക്കും ഇല്ലെങ്കില്‍ ഡൌന്‍ലോഡ് ചെയ്ത ടൊറന്റ് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ uTorrent വഴി അത് ഓപ്പണ്‍ ആകും,ഇത് ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിങ്ങളുടെ ഫയല്‍ ഡൌന്‍ലോഡ് ആയിത്തുടങ്ങും

ഡൌന്‍ലോഡ് കഴിയുമ്പോള്‍ uTorrent ല്‍ Download complete എന്ന് കാണിക്കും
ഇനി നിങ്ങള്‍ ഡൌന്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്‍ uTorrent ല്‍ ടൊറന്റ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടൊറന്റ് ഫയല്‍ റിമൂവ് ചെയ്യാന്‍ മറക്കരുത്,അതിന് ശേഷം uTorrent സൊഫ്റ്റ്വെയര്‍ exit ചെയ്യണം

ടൊറന്റുകളുടെ നേട്ടങ്ങള്‍:

ആര്‍ക്കും എന്ത് വേണമെങ്കിലും ഇന്റര്‍നെറ്റ് വഴി ഡൌന്‍ലോഡ് ചെയ്യാം

ടൊറന്റുകളുടെ കോട്ടങ്ങള്‍:

വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശേഷം പുറത്തിറക്കുന്ന സോഫ്റ്റുവെയറുകളോ സിനിമകളോ എന്തായാലും ഉത്പാദകര്‍ക്ക് ഒരു ലാഭവും ലഭിക്കാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നു

ടൊറന്റ് വഴി ഡൌന്‍ലോഡ് ചെയ്ത ഫയലുകള്‍ ആന്റി വൈറസുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ…

HELP File on Multimedia on Linux

CLICK HERE